ബഹറൈന്‍ കേരളീയ സമാജം ആരോഗ്യ മിത്രം അവാര്‍ഡ് ഡോ.വി.പി. ഗംഗാധരന് 


ഡോ.വി.പി. ഗംഗാധരൻ

മനാമ: ആരോഗ്യമേഖലയില്‍ മികവ് തെളിയിക്കുകയും മനുഷ്യത്വപരമായ മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുകയും ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബഹറൈന്‍ കേരളീയ സമാജം പ്രഖ്യാപിച്ച പ്രഥമ ആരോഗ്യ മിത്രം പുരസ്‌കാരത്തിന് ലോക പ്രശസ്ത ക്യാന്‍സര്‍ വിദഗ്ദ്ധന്‍ ഡോ.വി.പി. ഗംഗാധരന്‍ അര്‍ഹനായി. ഒക്ടോബര്‍ 4 നു നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമര്‍പ്പിക്കും. ഒരു ലക്ഷം രൂപയും മെമന്റോയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

ചടങ്ങില്‍ ബഹ്റൈന്‍ കേരളീയ സമാജം കാന്‍സര്‍ അസിസ്റ്റന്‍സ് ഫോറത്തിന്റെ ഉദഘാടനവും ഡോ.വി.പി. ഗംഗാധരന്‍ നിര്‍വ്വഹിക്കും. ഡോ.വി.പി. ഗംഗാധരനും പത്നി പ്രശസ്ത ക്യാന്‍സര്‍ വിദഗ്ധ ഡോ ചിത്രതാരയും ഒക്ടോബര്‍ 5 ന് വിജയദശമി ദിനത്തില്‍ പുലര്‍ച്ചെ അഞ്ചു മണി മുതല്‍ കുരുന്നുകളെ എഴുത്തിനിരുത്തുമെന്നു ബഹറൈന്‍ കേരളീയ സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ളയും ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കലും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഡോ: വി. പി.ഗംഗാധരനെയും ഡോ: ചിത്രതാരയെയും കാണുവാനായി കാന്‍സര്‍ രോഗികള്‍ക്ക് അവസരം ഒരുക്കുമെന്നു സമാജം ഭരണസമിതി അറിയിച്ചു. ഒക്ടോബര്‍ 4, 5 തിയ്യതികളില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അനുവദിക്കുന്ന സമയത്ത് ബഹ്റൈന്‍ കേരളീയ സമാജം രവി പിള്ള ഹാളില്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് സഹിതം എത്താവുന്നതാണ്. രെജിസ്‌ട്രേഷനായി സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള (39691590), സമാജം ജനറല്‍ സെക്രെട്ടറി വര്‍ഗ്ഗീസ് കാരക്കല്‍ (39617620), വൈസ് പ്രസിഡണ്ട് ദേവദാസ് കുന്നത്ത് (39449287), ചാരിറ്റി കമ്മിറ്റി കണ്‍വീനര്‍ കെ. ടി. സലിം (33750999) എന്നിവരുമായോ സമാജം ഓഫീസുമായോ (17251878) ബന്ധപ്പെടാം.


Content Highlights: bahrain


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


sreenijan mla, sabu m jacob

2 min

ട്വന്‍റി-20 അംഗങ്ങള്‍ വേദി വിട്ടത് പാര്‍ട്ടി നിലപാട്; ജാതീയമായ വേര്‍തിരിവില്ലെന്ന് സാബു എം. ജേക്കബ്

Dec 9, 2022

Most Commented