എസ് എന്‍ സി എസ് നവരാത്രി ആഘോഷം 


എസ് എൻ സി എസ് നവരാത്രി ആഘോഷവും സബ് കമ്മിറ്റി രൂപീകരണവും നടന്ന ചടങ്ങിൽ താരിഖ് നജീബ് നിലവിളക്കു കൊളുത്തുന്നു

മനാമ: എസ് എന്‍ സി എസ് നവരാത്രി ആഘോഷവും സബ് കമ്മിറ്റി രൂപീകരണവും നടന്നു.കിംസ് ഹോസ്പിറ്റല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ താരിഖ് നജീബ് മുഖ്യാതിഥിയായ ചടങ്ങില്‍ അസിസ്റ്റന്റ് സെക്രട്ടറി പ്രസാദ് വാസു സ്വാഗതവും സുനീഷ് സുശീലന്‍ അധ്യക്ഷ പ്രസംഗവും നടത്തി. കള്‍ച്ചറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍ ആശംസകള്‍ അറിയിച്ചു.

തുടര്‍ന്ന് പ്രാര്‍ത്ഥന ക്ലാസ്സ് കമ്മിറ്റി, പൂജാ കമ്മിറ്റി, പ്രസാദം കമ്മിറ്റി, ഗുരുനാദം ഓര്‍ക്കസ്ട്രാ കമ്മിറ്റി, കള്‍ച്ചറല്‍ പ്രോഗ്രാം കമ്മിറ്റി, മീഡിയ കമ്മിറ്റി എന്നീ സബ് കമ്മിറ്റികളുടെ ഉദ്ഘാടനവും കുട്ടികളുടെ കലാപരിപാടികളും നടന്നു.

ഒക്ടോബര്‍ 5 (ബുധനാഴ്ച) വിദ്യാരംഭ ദിവസം രാവിലെ 5:30ന് മുന്‍ ചീഫ് സെക്രട്ടറിയും പ്രഥമ മലയാളം സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലറും കവിയുമായ ഡോ. ജയകുമാര്‍ ഐ. എ. എസ് കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സംഗീത ഗോകുല്‍ അവതാരകയായ ചടങ്ങില്‍ നവരാത്രി കണ്‍വീനര്‍ അജേഷ് കണ്ണന്‍ നന്ദി അറിയിച്ചു.

Content Highlights: bahrain


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented