കോട്ടയം പ്രവാസി ഫോറം ഓണാഘോഷം മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു


ബഹ്റൈൻ കോട്ടയം പ്രവാസി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷം

മനാമ: ബഹ്റൈന്‍ കോട്ടയം പ്രവാസി ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണാഘോഷവും കുടുംബ സംഗമവും സഹകരണ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. പ്രവാസ ലോകത്തെ തിരക്കുകളില്‍ ജീവിക്കുമ്പോഴും ജീവകാരുണ്യ-സാമൂഹിക-സാംസ്‌കാരിക മേഖലകളില്‍ ഇടപ്പെട്ടു കൊണ്ടിരിക്കുന്ന കോട്ടയം പ്രവാസി ഫോറത്തിന്റെ വിവിധ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഏറെ മാതൃകാപരമാണെന്ന് വി.എന്‍ വാസവന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

സെഗയ്യ കെസിഎ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കോട്ടയം പ്രവാസി ഫോറം പ്രസിഡന്റ് ബോബി പാറയില്‍ അധ്യക്ഷത വഹിച്ചു. ഫോറം ജനറല്‍ സെക്രട്ടറി ഷിബു എബ്രഹാം സ്വാഗതം പറഞ്ഞു. കെപിഎഫ് അംഗവും ബഹ്റിനിലെ സാമൂഹ്യ സംസ്‌കാരിക മേഖലയിലെ നിറസാന്നിധ്യവുമായ അമ്പളിക്കുട്ടന്‍ മുഖ്യ പ്രഭാഷണം നടത്തി. ബഹ്റൈനിലെ സാമൂഹ്യ സംസ്‌കാരിക മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യം വേദിയെ സമ്പുഷ്ടമാക്കി. തൃശൂര്‍ കഫെയുടെ നേതൃത്വത്തില്‍ ഒരുക്കിയ ഓണസദ്യയില്‍ എഴുനൂറോളം പേര്‍ പങ്കെടുത്തു.

ബഹ്റൈനിലെ പ്രശസ്തരായ കലാകാരന്‍മാര്‍ അവതരിപ്പിച്ച പഞ്ചാരിമേളം, ഭരതനാട്യം, നാടോടി നൃത്തം, സഹൃദയ കലാസംഘം അവതരിപ്പിച്ച നാടന്‍ പാട്ടുകള്‍, കവിതാ പാരായണം, മിന്നല്‍ ബീറ്റ്‌സ് അവതരിപ്പിച്ച ഗാനമേള തുടങ്ങി ഗൃഹാതുരത്വം ഉണര്‍ത്തിയ ഒട്ടേറെ പരിപാടികള്‍, നിറഞ്ഞ കയ്യടി നേടി. ഐസിആര്‍എഫ് ചെയര്‍മാന്‍ ബാബു രാമചന്ദ്രന്‍, കേരളീയ സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സോമന്‍ ബേബി, ബഹ്‌റൈന്‍ പ്രതിഭ പ്രസിഡന്റ് ജോയ് വെട്ടിയാടന്‍, ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി രാജു കല്ലുംപുറം, ഒഐസിസി പ്രസിഡന്റ് ബിനു കുന്നന്താനം, കെഎംസിസി വൈസ് പ്രസിഡന്റ് ഗഫൂര്‍ കൈപ്പമംഗലം, ആക്ടിങ് ജനറല്‍ സെക്രട്ടറി ഒ.കെ. കാസിം, റസാക്ക് മൂഴിക്കല്‍, ബിഎംസി ഡയറക്ടര്‍ ഫ്രാന്‍സിസ് കൈതാരത്ത്, എന്‍എസ്എസ് പ്രസിഡന്റ് പ്രവീണ്‍ നായര്‍, കെപിഎഫ് സ്ഥാപക ജനറല്‍ സെക്രട്ടറി സിജു പുന്നവേലി തുടങ്ങിയവര്‍ യോഗത്തില്‍ ആശംസകള്‍ അര്‍പ്പിച്ചു.

കോട്ടയം പ്രവാസി ഫോറം എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ഫിലിപ്പ് കറുകച്ചാല്‍, ഷിനോയ് പുളിക്കല്‍, റെജി കുരുവിള, സോജി മാത്യു, സിബി ചമ്പന്നൂര്‍, അജയ് ഫിലിപ്പ്, പ്രിന്‍സ് ജോസ്, സോണി തോമസ്, ജോയല്‍ ജോണ്‍, സാജിദ് വേട്ടമല തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കലാപരിപാടികള്‍ക്ക് സജി എരുമേലി നേതൃത്വം നല്‍കി. വൈസ് പ്രസിഡന്റ് സജീവ് ചാക്കോ കൃതജ്ഞത അറിയിച്ചു.

Content Highlights: bahrain


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented