ഇന്ത്യന്‍ സ്‌കൂള്‍ സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ ചുമതലയേറ്റു 


ഇന്ത്യൻ സ്‌കൂൾ സ്റ്റുഡന്റ്‌സ് കൗൺസിൽ ചുമതലയേറ്റപ്പോൾ

മനാമ: 2022-2023 അധ്യയന വര്‍ഷത്തേക്കുള്ള ഇന്ത്യന്‍ സ്‌കൂള്‍ ബഹ്‌റൈന്‍ പ്രിഫെക്ടോറിയല്‍ കൗണ്‍സില്‍ അംഗങ്ങള്‍ ഔദ്യോഗികമായി ചുമതലയേറ്റു. ജഷന്‍മാള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ്. നടരാജന്‍, വൈസ് ചെയര്‍മാന്‍ ജയഫര്‍ മൈദാനി, ഭരണസമിതി അംഗങ്ങളായ മുഹമ്മദ് ഖുര്‍ഷിദ് ആലം, ബിനു മണ്ണില്‍ വറുഗീസ്, രാജേഷ് നമ്പ്യാര്‍, പ്രിന്‍സിപ്പല്‍ വി.ആര്‍ പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി ജോണ്‍സണ്‍ ദേവസി, വൈസ് പ്രിന്‍സിപ്പല്‍മാര്‍, വകുപ്പ് മേധാവികള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പതിനൊന്നും പന്ത്രണ്ടും ക്ലാസുകള്‍ അടങ്ങുന്ന ലെവല്‍ എ കൗണ്‍സിലിന്റെ ഹെഡ് ബോയ് ആയി ആദര്‍ശ് അഭിലാഷും ഹെഡ്‌ഗേളായി വിഘ്‌നേശ്വരി നടരാജനും തിരഞ്ഞെടുക്കപ്പെട്ടു. ഒമ്പതും പത്തും ക്ളാസുകള്‍ ഉള്‍പ്പെടുന്ന ബി ലെവലില്‍ ഹെഡ് ബോയ് ഗോപു അജിത്ത്, ഹെഡ് ഗേള്‍ ആരാധ്യ കാനോടത്തില്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. ആറു മുതല്‍ എട്ടു വരെ ക്ളാസുകള്‍ ഉള്‍പ്പെടുന്ന സി ലെവലില്‍ ഹെഡ് ബോയ് ജോയല്‍ ഷൈജുവും ഹെഡ് ഗേള്‍ അഗ്രിമ യാദവും ചുമതലയേറ്റു.

നാലും അഞ്ചും ഗ്രേഡുകള്‍ അടങ്ങുന്ന ഡി ലെവലില്‍ അഹമ്മദ് മുസ്തഫ ഹസ്സന്‍ സെയ്ദ് ഹെഡ് ബോയ് ആയും അനിക രാഘവേന്ദ്ര ഹെഡ് ഗേളായും ചുമതലയേറ്റു. നാല് മുതല്‍ പന്ത്രണ്ടു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെ അവരുടെ പഠന മികവിന്റെയും നേതൃത്വ ഗുണങ്ങളുടെയും അടിസ്ഥാനത്തില്‍ അഭിമുഖത്തിലൂടെയാണ് കൗണ്‍സിലിലേക്ക് തെരഞ്ഞെടുത്തത്.

സ്‌കൂളിന്റെ സമഗ്രവികസനത്തിലേക്കുള്ള പ്രയാണത്തില്‍ മികവ് പുലര്‍ത്തി സ്‌കൂളിന്റെ കാഴ്ചപ്പാടും ദൗത്യവും നിറവേറ്റാന്‍ കഴിയുന്ന നേതൃ പാടവം കൈവരിക്കണമെന്നു സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ അംഗങ്ങളോട് പരിപാടി ഉദ്ഘാടനം ചെയ്ത ചെയര്‍മാന്‍ പ്രിന്‍സ് എസ്.നടരാജന്‍ അഭ്യര്‍ഥിച്ചു. എല്ലാ വിദ്യാര്‍ത്ഥികളെയും ഒരുമിച്ചു കണ്ടു സമഭാവനയോടെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കണമെന്ന് അദ്ദേഹം വിദ്യാര്‍ത്ഥി നേതാക്കളെ ഓര്‍മ്മിപ്പിച്ചു.

പ്രിന്‍സിപ്പല്‍ വി ആര്‍ പളനിസ്വാമിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട സ്റ്റുഡന്റ് കൗണ്‍സിലിനെ അഭിനന്ദിച്ച അദ്ദേഹം വിദ്യാര്‍ത്ഥി നേതാക്കള്‍ എന്ന നിലയില്‍ തങ്ങളുടെ കഴിവിന്റെ പരമാവധി നിര്‍വഹിക്കണമെന്ന് ഊന്നിപ്പറഞ്ഞു. വിദ്യാര്‍ത്ഥികളായ ആര്യന്‍ അറോറയും ഐശ്വര്യ സിനിലാലും പരിപാടിയുടെ അവതാരകരായിരുന്നു.

ദേശീയ ഗാനം, വിശുദ്ധ ഖുര്‍ആനില്‍ നിന്നുള്ള പാരായണം, സ്‌കൂള്‍ പ്രാര്‍ത്ഥനാഗാനം എന്നിവയോടെയാണ് ചടങ്ങ് ആരംഭിച്ചത്. സ്‌കൂള്‍ ബാന്‍ഡിന്റെ അകമ്പടിയോടെ സ്‌കൂള്‍ പതാകയുമായി വിദ്യാര്‍ത്ഥി നേതാക്കളുടെ മാര്‍ച്ച് പാസ്റ്റ് നടന്നു. പ്രിന്‍സിപ്പല്‍ സ്വാഗതം ആശംസിക്കുകയും പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുകയും ചെയ്തു.

വൈസ് പ്രിന്‍സിപ്പല്‍മാരായ ആനന്ദ് നായര്‍ (സീനിയര്‍ വിഭാഗം), വിനോദ് എസ് (മിഡില്‍ വിഭാഗം) എന്നിവര്‍ ഭാരവാഹികളുടെ ലിസ്റ്റ് വായിച്ചു. സ്‌കൂള്‍ അധികൃതര്‍ ബാഡ്ജുകള്‍ പിന്‍ ചെയ്ത് പതാക ഹെഡ് ബോയ്ക്ക് കൈമാറി. പുതിയ സ്റ്റുഡന്റ് കൗണ്‍സിലില്‍ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ആനന്ദ് നായര്‍ നന്ദി പറഞ്ഞു.

Content Highlights: bahrain


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Kochupreman

1 min

നടൻ കൊച്ചുപ്രേമൻ അന്തരിച്ചു

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented