കെ.പി.എ പൊന്നോണം 2022 ശ്രേദ്ധേയമായി


കൊല്ലം പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച ഓണസദ്യ

കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്റൈന്‍ സംഘടിപ്പിച്ച പൊന്നോണം 2022 ബഹ്റൈനിലെ കൊല്ലം നിവാസികളുടെ സംഗമവേദിയായി. ഇസാ ടൗണ്‍ ഇന്ത്യന്‍ സ്‌കൂളില്‍ വച്ച് നടന്ന ആഘോഷപരിപാടികളിലേയ്ക്ക് ബഹ്റൈനിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി 1500ല്‍ പരം കൊല്ലം പ്രവാസികളാണ് എത്തിച്ചേര്‍ന്നത്. ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാനും കെപിഎ രക്ഷാധികാരിയുമായ ശ്രീ. പ്രിന്‍സ് നടരാജന്‍ ദദ്രദീപം കൊളുത്തി പരിപാടികള്‍ക്കു തുടക്കം കുറിച്ചു.

ജി.എസ്.എസ് ചെയര്‍മാനും കെപിഎ രക്ഷാധികാരിയുമായ ചന്ദ്രബോസ്, ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി പ്രസിഡന്റ് ഫാ. ഷാബു ലോറന്‍സ് , കെ.സി.എ ജനറല്‍ സെക്രട്ടറി വിനു ക്രിസ്ടി, സാമൂഹ്യ പ്രവര്‍ത്തകന്‍ റഫീഖ് അബ്ദുല്ല എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലം അദ്ധ്യക്ഷത വഹിച്ച ചടങ്ങിനു ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ സ്വാഗതം ആശംസിച്ചു, ട്രെഷറര്‍ രാജ് കൃഷ്ണന്‍, വൈ. പ്രസിഡന്റ് കിഷോര്‍ കുമാര്‍ , സെക്രട്ടറിമാരായ, സന്തോഷ് കാവനാട്, അനോജ് മാസ്റ്റര്‍ , അസ്സി. ട്രെഷറര്‍ ബിനു കുണ്ടറ എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു.

തുടര്‍ന്ന് കെ.പി.എ കലാകാരന്‍മാര്‍ അണിയിച്ചൊരുക്കിയ കലാപരിപാടികളും, ഓണപ്പുടവ മത്സരവും നടന്നു. 1500 ല്‍ പരം ആളുകള്‍ക്കായി തയ്യാറാക്കിയ ഓണസദ്യ ഓണാഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി. ബഹ്റൈനിലെ പ്രമുഖ വ്യക്തിത്വങ്ങളും, സാമൂഹ്യ പ്രവര്‍ത്തകരും ഓണാഘോഷത്തില്‍ പങ്കെടുത്തു ആശംസകള്‍ നേര്‍ന്നു. കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കുമായി വിവിധതരം കായിക പരിപാടികള്‍ക്ക് ശേഷം വൈകുന്നേരം പുരുഷന്മാര്‍ക്കും, വനിതകള്‍ക്കുമായി നടന്ന സൗഹൃദ വടം വലിയോട് കൂടി പരിപാടികള്‍ അവസാനിച്ചു.

Content Highlights: bahrain


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented