ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ മഹാരുചിമേള


.

മനാമ: ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ ഓണാഘോഷമായ ശ്രാവണത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ 'മഹാരുചിമേള' ബഹറൈന്‍ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ സെപ്റ്റംബര്‍ 2 വെള്ളിയാഴ്ച ഉച്ചക്ക് 2 മണി മുതല്‍ ആരംഭിക്കുമെന്ന് പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍ എന്നിവര്‍ അറിയിച്ചു. കേരളത്തിലെ വിവിധ പ്രാദേശിക ഭക്ഷണ വൈവിധ്യങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും നടക്കുന്ന രുചി മേളക്ക് ഇതിനകം മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും വിവിധ രാജ്യങ്ങളിലെ അംബാസിഡര്‍മാരും സെലിബ്രൈറ്റികളുമൊക്കെ പ്രദര്‍ശനം കാണാന്‍ എത്തിച്ചേരുമെന്നും പി വി.രാധാകൃഷ്ണപിള്ള അറിയിച്ചു. വിവിധ ഭക്ഷണ സംസ്‌ക്കാരത്തെ പ്രതിനിധികരിക്കുന്ന ഇരുപത്തഞ്ചോളം സ്റ്റാളുകളില്‍ ആയിരകണക്കിന് ആളുകള്‍ സന്ദര്‍ശിക്കുമെന്ന് പ്രതിക്ഷിക്കുന്നതായി സമാജം ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍ അഭിപ്രായപ്പെട്ടു.

മഹാ രുചിമേളക്കിടയില്‍ നിരവധി വിനോദ പരിപാടികളും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അവതാരകനും മജിഷ്യനുമായ രാജ് കലേഷ്, ഗായിക ജിന്‍ഷ ഹരിദാസ് തുടങ്ങിയവര്‍ പങ്കെടുക്കുമെന്നും മഹാ രുചി മേളയില്‍ പങ്കെടുക്കാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായും ഇന്‍ഡോര്‍ ഗെയിംസ് സെക്രട്ടറി പോള്‍സണ്‍ ലോനപ്പന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്
മഹാ രുചിമേള കണ്‍വീനര്‍ ഷാജന്‍ സെബാസ്റ്റ്യനെ +973 3918 5185 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. എം.പി രഘു ചെയര്‍മാനും ശങ്കര്‍ പല്ലൂര്‍ ജനറല്‍ കണ്‍വീനറുമായ സംഘാടക സമിതിയാണ് ഈ വര്‍ഷത്തെ സമാജം ഓണാഘോഷമായ ശ്രാവണം സംഘടിപ്പിക്കുന്നത്

Content Highlights: bahrain


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented