സെന്റ് പീറ്റേഴ്സ് ഇടവകയില്‍ എട്ടുനോമ്പ് പെരുന്നാളിന് ബുധനാഴ്ച്ച തുടക്കം


.

മനാമ : ബഹ്റൈന്‍ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയില്‍ എട്ടുനോമ്പ് ആചരണവും വി. ദൈവമാതാവിന്റെ ജനനപ്പെരുന്നാളും ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 7 വരെ നടത്തുന്നു. എട്ടുനോമ്പ് ആചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് ഓഗസ്റ്റ് 31 ബുധനാഴ്ച്ച വൈകുന്നേരം 6:15 ന് സന്ധ്യാ നമസ്‌ക്കാരവും 7: 15 വി. കുര്‍ബാനയും 8:45 ന് പുതിയ കൊടിമരത്തിന്റെ കൂദാശാ കര്‍മ്മവും തുടര്‍ന്ന് പെരുന്നാളിന് കൊടിയേറ്റവും നടക്കും. സെപ്റ്റംബര്‍ 1, 2, 3, 5, 6 തീയതികളില്‍ വൈകുന്നേരം 7:15 ന് സന്ധ്യാ നമസ്‌ക്കാരവും തുടര്‍ന്ന് 'ദൈവ പ്രസവിത്രി' എട്ടുനോമ്പ് ധ്യാനത്തിന് റവ. ഫാ. കുര്യന്‍ മാത്യു വടക്കേപ്പറമ്പില്‍ നേതൃത്വം നല്‍കും. അന്നേ ദിവസങ്ങളില്‍ ഗാന ശുശ്രൂഷയും, പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും.

സെപ്റ്റംബര്‍ 2 വെള്ളിയാഴ്ച രാവിലെ 6.45 ന് പ്രഭാത പ്രാര്‍ത്ഥനയും 8 മണിക്ക് വിശുദ്ധ കുര്‍ബാനയും സെപ്റ്റംബര്‍ 4 ഞായറാഴ്ച്ച 6.15 ന് സന്ധ്യാ നമസ്‌കാരവും, തുടര്‍ന്ന് 7.15 വി. കുര്‍ബാനയും ഉണ്ടായിരിക്കും. ദൈവമാതാവിന്റെ ജനനപെരുന്നാള്‍ ദിനമായ സെപ്റ്റംബര്‍ 7 ന് വൈകുന്നേരം 6.15 ന് സന്ധ്യാ നമസ്‌ക്കാരവും 7.15 ന് വി. കുര്‍ബാനയും ആശിര്‍വാദവും തുടര്‍ന്ന് കൊടിയിറക്കത്തോടെ എട്ടു നോമ്പ് പെരുന്നാളിന് സമാപനവും കുറിക്കും. പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ഇടവക വികാരി റവ. ഫാ. റോജന്‍ പേരകത്തും, റവ. ഫാ. കുര്യന്‍ മാത്യു വടക്കേപറമ്പിലും നേതൃത്വം നല്‍കുമെന്ന് വൈസ് പ്രസിഡന്റ് റോബി മാത്യു ഈപ്പന്‍, സെക്രട്ടറി ഏലിയാസ് കെ. ജേക്കബ്, ട്രഷറര്‍ റെജി വര്‍ഗീസ് എന്നിവര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

Content Highlights: bahrain


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022


Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022

Most Commented