കേരള കാത്തലിക് അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ രണ്ട് മുതല്‍ 16 വരെ


.

മനാമ: ബഹ്‌റൈനിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷന്‍ 'കെസിഎ-ബിയോണ്‍ മണി ഓണം പൊന്നോണം 2022' എന്ന പേരില്‍ ഓണാഘോഷം സംഘടിപ്പിക്കുന്നു. വിവിധ സാംസ്‌കാരിക പരിപാടികളും ഓണവുമായി ബന്ധപ്പെട്ട മത്സരങ്ങളും ഉള്‍പ്പെടെ ആസ്വാദകര്‍ക്ക് ദൃശ്യ വിരുന്നാകുന്ന ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ രണ്ടിന് ആരംഭിച്ച് സെപ്റ്റംബര്‍ 16ന് വിഭവസമൃദ്ധമായ ഓണസദ്യയോടെ പര്യവസാനിക്കുമെന്ന് കെ.സി.ഏ. ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സെപ്തംബര്‍ രണ്ടിന് ഉദ്ഘാടന പരിപാടിയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. ഓണവുമായി ബന്ധപ്പെട്ട വിവിധ കഥാപാത്രങ്ങള്‍ പങ്കെടുക്കുന്ന ഘോഷയാത്രയില്‍ കെസിഎ കുടുംബാംഗങ്ങളും അഭ്യുദയകാംക്ഷികളും പങ്കെടുക്കും. ഓണം പൊന്നോണം 2022 ആഘോഷത്തിന്റെ പതാക ഉയര്‍ത്തല്‍ ചടങ്ങോടെ ഔദ്യോഗികമായി ചടങ്ങുകള്‍ സമാരംഭിക്കും. അനാഥക്കുട്ടികളുടെ പിതാവ് എന്നറിയപ്പെടുന്ന ഖലീല്‍ അല്‍ ദയ്‌ലാമി (ബാബ ഖലീല്‍) ഉദ്ഘാടന ചടങ്ങുകളുടെ മുഖ്യാതിഥിയായും ഇന്ത്യയിലെ ദേശീയ-സംസ്ഥാന അവാര്‍ഡ് ജേതാവ് ഫ്രാന്‍സിസ് ആന്റണി കോടങ്കണ്ടത്ത്, ഐ.ആര്‍.എസ്, വിശിഷ്ടാതിഥിയായും പങ്കെടുക്കും. ഉദ്ഘാടന വേദിയില്‍ രാഹുല്‍ രാജുവും സംഘവും അവതരിപ്പിക്കുന്ന മിമിക്രിയും ഇന്‍സ്ട്രമെന്റ് മ്യൂസിക് ഫ്യൂഷനും കാണികള്‍ക്ക് ദൃശ്യ വിരുന്നാകും. ഓണവുമായി ബന്ധപ്പെട്ട് ഓപ്പണ്‍ ടു ആള്‍ കാറ്റഗറിയിലും മെംബേര്‍സ് ഒണ്‍ലി കാറ്റഗറിയിലുമായി പരമ്പരാഗത മത്സരങ്ങള്‍ സംഘടിപ്പിക്കും.

ബഹറിന്‍ പ്രവാസികള്‍ക്കായി സംഘടിപ്പിക്കുന്ന പായസ മത്സരം സെപ്തംബര്‍ മൂന്നിന്, കെസിഎ അങ്കണത്തില്‍ നടക്കും. സെപ്റ്റംബര്‍ ആറിന്, പ്ലേയിംഗ് കാര്‍ഡ്‌സ് ടൂര്‍ണമെന്റും, വടംവലി മത്സരങ്ങള്‍ സെപ്റ്റംബര്‍ ഒമ്പതിനും സംഘടിപ്പിക്കും. ഈ മത്സരങ്ങള്‍ ഓപ്പണ്‍ ടു ഓള്‍ കാറ്റഗറിയില്‍ ആവും സംഘടിപ്പിക്കുക എന്ന് സംഘാടകര്‍ അറിയിച്ചു. പരമ്പരാഗത ഓണം വസ്ത്രധാരണ മത്സരമായ 'തനിമലയാളി' മത്സരം സെപ്തംബര്‍ 13 ന് കുടുംബം, സ്ത്രീകള്‍, പുരുഷന്മാര്‍, കുട്ടികള്‍ എന്നീ വിഭാഗങ്ങളിലായി നടക്കും. ഇന്ത്യയില്‍ നിന്നും ബഹ്‌റൈനില്‍ നിന്നുമുള്ള പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തില്‍ സെപ്റ്റംബര്‍ 15 ന് കെസിഎ പരിസരത്ത് നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെ പരിപാടിയില്‍ കേരളത്തിലെ പ്രശസ്ത വയലിനിസ്റ്റ് അപര്‍ണ ബാബു സംഗീത പരിപാടി അവതരിപ്പിക്കും. വ്യത്യസ്ത വിഭവങ്ങളോടെയുള്ള സ്വാദിഷ്ടമായ ''ഓണസദ്യ'' സെപ്റ്റംബര്‍ 16 ന് കെസിഎ ഹാളില്‍ നടക്കും.

റോയ് സി ആന്റണി (പ്രസിഡന്റ്), ജിന്‍സണ്‍ പുതുശ്ശേരി (ആക്ടിംഗ് ജനറല്‍ സെക്രട്ടറി), സേവി മാത്തുണ്ണി (കോര്‍ ഗ്രൂപ്പ് ചെയര്‍മാന്‍), ഷിജു ജോണ്‍ (ജനറല്‍ കണ്‍വീനര്‍), മനോജ് മാത്യു (ജോയിന്റ് കണ്‍വീനര്‍), ബാബു വര്‍ഗീസ് (കണ്‍വീനര്‍ ഓണസദ്യ), ജൂലിയറ്റ് തോമസ് (പ്രോഗ്രാം കോര്‍ഡിനേറ്റര്‍), തോമസ് ജോണ്‍ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍), ഷൈനി. നിത്യന്‍ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍), ജോഷി വിതയത്തില്‍ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍), അജി പി ജോയ് (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) എന്നിവരുള്‍പ്പെട്ട സംഘാടകസമിതിയാണ് കെസിഎ - ഓണാഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.

എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ക്കൊപ്പം 'ഓണം പൊന്നോണം 2022' ആഘോഷത്തിന്റെ സംഘാടക സമിതി അംഗങ്ങളും കെസിഎയുടെ മുതിര്‍ന്ന അംഗങ്ങളും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Content Highlights: bahrain


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022

Most Commented