ബിഎംസി 'ശ്രാവണ മഹോത്സവം 2022' സംഘാടക സമിതി രൂപീകരിച്ചു


ബിഎംസി 'ശ്രാവണ മഹോത്സവം 2022' സംഘാടക സമിതി രൂപീകരണ യോഗം

മനാമ: ബഹ്‌റൈന്‍ മീഡിയ സിറ്റി സംഘടിപ്പിക്കുന്ന 21 ദിവസം നീണ്ടുനില്‍ക്കുന്ന 'ശ്രാവണ മഹോത്സവം 2022' ന് സെപ്റ്റംബര്‍ ഒന്നിന് വൈകിട്ട് 7.30 ന് തിരശ്ശീല ഉയരും. ബി എം സി ഓഡിറ്റോറിയത്തിലാണ് ഓഫ്ലൈനായും ഓണ്‍ലൈനായും പരിപാടികള്‍ അരങ്ങേറുക. ബഹറിനിലെ വിവിധ സംഘടനകളുമായി ചേര്‍ന്നുകൊണ്ടാണ് 21 ദിവസത്തെ ശ്രാവണ മഹോത്സവം സംഘടിപ്പിച്ചിരിക്കുന്നതെന്ന് മീഡിയ സിറ്റി ചെയര്‍മാന്‍ ഫ്രാന്‍സിസ് കൈതാരത്ത് പറഞ്ഞു. ശ്രാവണ മഹോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ഷെയ്ഖ് സലാ അല്‍ജൗദര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. കേരള ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ വിശിഷ്ടാതിഥിയായിരിക്കും. കൂടാതെ നിരവധി വിശിഷ്ട വ്യക്തിത്വങ്ങള്‍ പങ്കെടുക്കും.

പരിപാടികളുടെ സുഗമമായ നടത്തിപ്പിന് പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനായി ഡോ. പി വി ചെറിയാന്‍, ജനറല്‍ കണ്‍വീനറായി പ്രവീഷ് പ്രസന്നന്‍, ജോയിന്‍ കണ്‍വീനര്‍ ആയി അന്‍വര്‍ നിലമ്പൂര്‍, കൂടാതെ 51 അംഗങ്ങളുള്ള സംഘാടക സമിതി രൂപീകരിച്ചു. ഉത്സവത്തോടനുബന്ധിച്ച് ആയിരത്തിലധികം തൊഴിലാളികള്‍ക്ക് സൗജന്യമായി ഓണസദ്യ നല്‍കുമെന്ന് ശ്രാവണ മഹോത്സവം കമ്മിറ്റി ചെയര്‍മാന്‍ ഡോ. പി വി ചെറിയാന്‍ പറഞ്ഞു. ഇരുന്നൂറോളം പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും ഓണ സദ്യക്കായി ഒരുക്കുന്ന പ്രത്യേക സൗകര്യങ്ങളും മികച്ചതായിരിക്കും എന്നും ലോകത്തുള്ള ഏത് അതിഥിയെയും സ്‌ക്രീനില്‍ കൊണ്ടുവരുവാന്‍ കഴിയുമെന്നും ജനറല്‍ കണ്‍വീനര്‍ പ്രവീഷ് പ്രസന്നന്‍, ജോയിന്‍ കണ്‍വീനര്‍ അന്‍വര്‍ നിലമ്പൂര്‍ എന്നിവര്‍ പറഞ്ഞു.

വിശദവിവരങ്ങള്‍ക്ക് 33478000, 33314029, 36617657, 38096845 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Content Highlights: bahrain


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented