ബഹ്‌റൈന്‍ കേരള ഫിസിയോ ഫോറം ഓണാഘോഷം സംഘടിപ്പിച്ചു


1 min read
Read later
Print
Share

ബഹ്‌റൈൻ കേരള ഫിസിയോ ഫോറം സംഘടിപ്പിച്ച ഓണാഘോഷം

മനാമ: ബഹ്റൈനില്‍ ഫിസിയോതെറാപ്പി മേഖലയില്‍ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മയായ ബഹ്‌റൈന്‍ കേരള ഫിസിയോ ഫോറം, ഉമ്മല്‍ ഹസമിലെ ടെറസ് ഗാര്‍ഡനില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഡോ.ജോണ്‍സണ്‍ കെ ജോര്‍ജ്ജിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് സല്‍മാനിയാ മെഡിക്കല്‍ സെന്റര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.വി.ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. ഡോ.ശ്രീദേവി രാജന്‍ സ്വാഗതം ആശംസിച്ചു. ഡോ. നൗഫല്‍ പി സി യും ഡോ. ഡോ. റിയാസ് ഹംസയും ആശംസകള്‍ നേര്‍ന്നു. ഡോ.ജോണ്‍സണ്‍ കെ ജോര്‍ജ്ജ്, ഡോ. ജിയ മേരി ജോണ്‍സണ്‍ എന്നിവര്‍ക്ക് യാത്രയയപ്പും ചടങ്ങില്‍ നല്‍കി. വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷത്തിന്റെ പൊലിമ വര്‍ദ്ധിപ്പിച്ചു. രണ്ടു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സംഘടന, പ്രസിഡണ്ട് ഡോ ശ്രീദേവി രാജന്‍, ജനറല്‍ സെക്രട്ടറി ഡോ. നൗഫല്‍ പി സി, ട്രഷറര്‍ ഡോ. റിയാദ് ഹംസ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത്.


Content Highlights: bahrain

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malayalam MissioN

1 min

മലയാളം മിഷന്‍ കുവൈറ്റ് ചാപ്റ്റര്‍ കാവ്യാലാപന മത്സരം സംഘടിപ്പിച്ചു

Feb 16, 2022


IMAGE

1 min

കുവൈത്ത് റെഡ് ക്രെസെന്റ് സൊസൈറ്റി വിദേശ തൊഴിലാളികള്‍ക്ക് തണുപ്പ്കാല വസ്ത്രങ്ങള്‍ വിതരണം ചെയ്തു

Nov 21, 2021


Mehandi Competition

1 min

മെഹന്തി മത്സര വിജയികള്‍ക്കുള്ള സമ്മാനം വിതരണം ചെയ്തു

Jun 8, 2021

Most Commented