ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ പൂക്കള മത്സരവും വടംവലി മത്സരവും നടന്നു


.

മനാമ: ബഹ്‌റൈന്‍ കേരളീയ സമാജത്തിലെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി പൂക്കള മത്സരവും വടംവലി മത്സരവും നടന്നു. രാവിലെ ഒന്‍പതുമണിക്കാരംഭിച്ച പൂക്കള മത്സരത്തില്‍ നിരവധി സംഘടനകളെയും കൂട്ടായ്മകളെയും പ്രതിനിധികരിച്ചും പൂക്കളമൊരുക്കി.
രണ്ടു വര്‍ഷത്തെ കോവിഡ് പ്രതിസന്ധിക്കു ശേഷം നടത്തുന്ന സമാജം ഓണാഘോഷത്തില്‍ അഭൂതപൂര്‍വ്വമായ ജനപങ്കാളിത്തമാണുണ്ടായത്. സമാജം ഓണാഘോഷമായ ശ്രാവണം 22 ലെ കലാകായിക പരിപാടികള്‍ സമാജം മെംബേഴ്‌സിന് പുറമേ പൊതുജനങ്ങള്‍ക്കും പങ്കെടുക്കാവുന്ന രീതിയില്‍ വിപുലികരിച്ചിരിക്കുകയാണെന്നും മത്സര ഇനങ്ങളില്‍ പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായും വിജയികളെ അനുമോദിക്കുന്നതായും പ്രസിഡണ്ട് പി.വി.രാധാകൃഷ്ണപിള്ളയും ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കലും ഓണാഘോഷ കമ്മിറ്റിക്കുവേണ്ടി എം.പി. രഘു, ശങ്കര്‍ പല്ലൂര്‍ എന്നിവരും സമാജം പത്രക്കുറിപ്പിലൂടെ അറിയിച്ചു.

പൂക്കള മത്സര വിജയികള്‍: മന്ദാരം ടീം ഒന്നാം സ്ഥാനവും , ബി കെഎസ് ലൈബ്രറി ടീം രണ്ടാം സ്ഥാനവും ബി കെ എസ് ബാഡ്മിന്റണ്‍ ടീം മൂന്നാം സ്ഥാനവും നേടി. പൂക്കള മത്സരം കണ്‍വീനര്‍ ജോസ് ചാലിശ്ശേരി, അജിത രാജേഷ് തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. വടം വലി മത്സര വിജയികള്‍ പുരുഷന്മാര്‍ : ഓപ്പണ്‍ വെയ്റ്റ് കാറ്റഗറി: ഒന്നാം സ്ഥാനം ആര്യന്‍സ് ടീം, രണ്ടാം സ്ഥാനം ബഹ്റൈന്‍ പ്രതിഭ. വടം വലി മത്സരം സ്ത്രീകള്‍ : ഒന്നാം സ്ഥാനം ബ്ലാക്ക് തണ്ടേഴ്‌സ്, രണ്ടാം സ്ഥാനം ബഹ്റൈന്‍ പ്രതിഭ. വടം വലി (580 കിലോ) മത്സരം പുരുഷന്മാര്‍: ബഹ്റൈന്‍ ബ്രദേഴ്സ് ഏ ടീം ഒന്നാം സ്ഥാനവും ബഹ്റൈന്‍ ബ്രദേഴ്സ് ബി ടീം രണ്ടാം സ്ഥാനവും നേടി.

Content Highlights: bahrain


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:03

'ഇയാള്‍ പുറത്തിറങ്ങി നടക്കുന്നത് കണ്ട് ആളുകള്‍ ഇനിയും കുട്ടികളെയൊക്കെ ആക്രമിക്കും'

Sep 21, 2022


popular front

1 min

'ഇന്ത്യയില്‍ ഇസ്‌ലാമിക ഭരണത്തിന് ഗൂഢാലോചന നടത്തി'; PFI നേതാക്കളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ NIA

Sep 23, 2022


07:35

ജലം തേടി ഭൂമിക്കടിയിലൂടെ സഞ്ചരിക്കുന്ന ഒരാൾ

Apr 13, 2022

Most Commented