ബഹ്‌റൈന്‍ കേരളീയ സമാജം സമ്മര്‍ ക്യാമ്പ് സമാപിച്ചു


അശോക് കുമാര്‍                 

ബഹ്‌റൈൻ കേരളീയ സമാജം കുട്ടികൾക്കായി സംഘടിപ്പിച്ച സമ്മർ ക്യാമ്പ്

മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം കുട്ടികള്‍ക്കായി സംഘടിപ്പിച്ച സമ്മര്‍ ക്യാമ്പ് 'കളിക്കളം 2022' വിവിധ കലാപരിപാടികളോടെ സമാപിച്ചു. അഞ്ചിനു പതിനഞ്ചിനും ഇടയ്ക്കു പ്രായമുള്ള 160 കുട്ടികള്‍ ആണ് ക്യാമ്പില്‍ പങ്കെടുത്തത്.

ക്യാമ്പിന് നേതൃത്വം കൊടുക്കുന്നതിനായി നാട്ടില്‍ നിന്നും എത്തിച്ചേര്‍ന്നത് ചിക്കൂസ് ശിവനും, അദ്ദേഹത്തിന്റെ പത്‌നി രാജേശ്വരി ശിവനും ആണ്. പാഠ്യ വിഷയങ്ങള്‍ക്കപ്പുറം കലയും, കളികളും, വ്യക്തിത്വ വികസനം, തുടങ്ങി കേരളത്തിന്റെ അന്യം നിന്നുപോയ കളികളും സംസ്‌കാരങ്ങളും, അതോടൊപ്പം കുടുംബ ബന്ധങ്ങളും എല്ലാം കോര്‍ത്തിണക്കികൊണ്ടുള്ള വ്യത്യസ്തമാര്‍ന്ന ക്യാമ്പിനാണ് ഈ വര്‍ഷത്തെ കളിക്കളം സാക്ഷ്യം വഹിച്ചത്.

ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് തീര്‍ത്തും വസന്തകാലമായിരുന്നു ഈ വര്‍ഷം. ക്യാമ്പിന്റെ കലാപരിപാടികള്‍ക്ക് പുറമെ സമാജം ഓഗസ്റ്റ് 11ന് അവതരിപ്പിച്ച 'പിള്ളേരോണം', ഓഗസ്റ്റ് 18ന് നടത്തിയ 'സ്വാതന്ത്ര്യ ദിന ആഘോഷം' എന്നീ പരിപാടികളിലും ക്യാമ്പിലെ 75ല്‍ പരം കുട്ടികള്‍ക്ക് പങ്കെടുക്കുവാന്‍ അവസരം ലഭിക്കുകയുണ്ടായി. പിള്ളേരോണത്തിനു 70 കുട്ടികള്‍ പങ്കെടുത്തു അവതരിപ്പിച്ച 'മാവേലിമന്നാ വന്നാട്ടെ ' എന്ന നൃത്ത സംഗീത നാടകം ഓണക്കാലത്തെ വരവേല്‍ക്കുന്നതായിരുന്നു. അതോടൊപ്പം ജൂനിയര്‍, സീനിയര്‍ വിഭാഗം അവതരിപ്പിച്ച ഓണപ്പാട്ടും അരങ്ങേറി. സ്വാതന്ത്ര്യ ദിന ആഘോഷത്തില്‍ ജൂനിയര്‍, സീനിയര്‍ വിഭാഗത്തില്‍ ഗ്രൂപ്പ് ദേശ ഭക്തി ഗാനം ആലപിക്കുവാനും അവസരം ലഭിച്ചു.

ഓഗസ്റ്റ് 19ന് നടന്ന സമാപന ചടങ്ങില്‍ വിവിധ നൃത്ത, സംഗീത പരിപാടികളും, ചിക്കൂസ് ശിവന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച 'തിരുവത്താഴം' എന്ന നാടകവും ഏറെ ശ്രദ്ധേയമായി. ക്യാമ്പില്‍ അവതരിപ്പിച്ച എല്ലാ നൃത്ത രൂപങ്ങളും ചിട്ടപ്പെടുത്തിയത് അറിയപ്പെടുന്ന പ്രശസ്ത നര്‍ത്തകിയും, നൃത്ത സംവിധായകയുമായ അഭിരാമി സഹരാജന്‍ ആണ്. സഹായികളായി സാറ ഷാജന്‍, മേഘ പ്രസന്നന്‍, ഗോപിക കൃഷ്ണന്‍, ദേവിക ബിജു എന്നിവരും ഉണ്ടായിരുന്നു. മനോഹരന്‍ പാവറട്ടി ക്യാമ്പ് ജനറല്‍ കണ്‍വീനറായും, ഷീജ വീരമണി ക്യാമ്പ് കണ്‍വീനറായും, മായ ഉദയന്‍, ബിനിത ജിയോ എന്നിവര്‍ അസിസ്റ്റന്റ് കണ്‍വീനര്‍മാരായും, ജയ രവികുമാര്‍, ഉഷ മുരളി, സിനി പോള്‍, ലിന്‍ഡ അരുണ്‍, ധന്യ അനീഷ്, തുടങ്ങിയവര്‍ ക്യാമ്പ് അധ്യാപികമാരായും പ്രവര്‍ത്തിച്ച ക്യാമ്പിനോടൊപ്പം വിനോദ് അളിയത്ത്, മനോജ് ഉത്തമന്‍, വാമദേവന്‍, റിയാസ്, ശ്രീഹരി, എന്നിവര്‍ അടങ്ങിയ വിപുലമായ കമ്മറ്റിയാണ് ഈ വര്‍ഷത്തെ ക്യാമ്പിന് നേതൃത്വം നല്‍കിയത്.

ഈ വര്‍ഷത്തെ ക്യാമ്പ്, പോയ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തതയാര്‍ന്നതും, അതിലേറെ ക്യാമ്പില്‍ നിന്നും പിരിഞ്ഞു പോകാന്‍ കഴിയാത്തവിധം കുട്ടികളും അധ്യാപകരും തമ്മില്‍ തമ്മില്‍ ആല്‍മബന്ധം പുലര്‍ത്തുന്നതായിരുന്നുവെന്നും, സമാജത്തിന്റെ പ്രവര്‍ത്തന മേഖലയില്‍ കുട്ടികള്‍ക്ക് കൂടി പങ്കാളിത്തം നല്‍കുന്ന പരിപാടികള്‍ക്ക് രൂപം നല്‍കുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കുമെന്നും സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള, സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ എന്നിവര്‍ സമാപന സമ്മേളനത്തില്‍ അറിയിച്ചു.

Content Highlights: bahrain


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


aeroplane

1 min

'ഇന്ത്യയിലേക്ക് പോകുന്നവർ അതീവ ജാഗ്രത പാലിക്കണം'; പൗരന്മാർക്ക് മുന്നറിയിപ്പ് നല്‍കി അമേരിക്ക

Oct 7, 2022

Most Commented