ബഹ്‌റൈന്‍ മാര്‍ത്തോമ്മാ ഇടവക മിഷന്‍ ആത്മായ പരിശീലന കളരിക്ക് തുടക്കമായി


ബഹ്‌റൈൻ മാർത്തോമ്മാ ഇടവക മിഷൻ ആത്മായ പരിശീലന കളരിയുടെ ഉദ്ഘാടന ചടങ്ങ്

മനാമ: ബഹ്‌റൈന്‍ മാര്‍ത്തോമ്മാ ഇടവക മിഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ആത്മായ പരിശീലന കളരിക്ക് ഇടവക മിഷന്‍ വൈസ് പ്രസിഡന്റ് റവ. ബിബിന്‍സ് മാത്യൂസ് ഓമനാലിയുടെ അദ്ധ്യക്ഷതയില്‍ മാര്‍ത്തോമ്മാ കോംപ്ലെക്‌സില്‍ തുടക്കം കുറിച്ചു. ബഹ്‌റൈന്‍ സി.എസ്.ഐ. മലയാളി ഇടവക വികാരിയും മുന്‍ കെ.സി.ഈ.സി. പ്രസിഡന്റും ആയിരുന്ന റവ. ദിലീപ് ഡേവിഡ്‌സണ്‍ മാര്‍ക്ക് ആത്മായ പരിശീലന കളരിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇടവക മിഷന്‍ സെക്രട്ടറി ബിജു മാമ്മന്‍ സ്വാഗതം ആശംസിച്ചു. ഇടവക മിഷന്‍ ഗായകസംഘം ഗാനങ്ങള്‍ ആലപിച്ചു.

നാല് ദിവസങ്ങളിലായി ക്രമീകരിക്കപ്പെട്ടിരിക്കുന്ന ആത്മായ പരിശീലന കളരിയിലെ ആദ്യ ദിനം ഇടവക വികാരിയും ഇടവക മിഷന്‍ പ്രസിഡന്റും ആയ റവ. ഡേവിഡ് വി.ടൈറ്റസ് 'ക്രിസ്തീയ ശുശ്രൂഷ-അര്‍ത്ഥം, മാനങ്ങള്‍, നിയോഗങ്ങള്‍' എന്ന വിഷയത്തെ ആധാരമാക്കി പഠന കൂട്ടായ്മക്ക് നേതൃത്വം നല്‍കി. ഇടവക മിഷന്‍ ട്രസ്റ്റിയും പ്രോഗ്രാം കണ്‍വീനറുമായ ഏബ്രഹാം ടി. വര്‍ഗ്ഗീസ് കൃതജ്ഞത അറിയിച്ചു. ഇടവക ജനങ്ങളെ നേതൃത്വത്തിലേക്ക് സജ്ജരാക്കുക, ആത്മായ പങ്കാളിത്തം ഇടവക ശുശ്രൂഷകളില്‍ വര്‍ദ്ധിപ്പിക്കുക എന്ന കാഴ്ചപ്പാടോടു കൂടി കഴിഞ്ഞ 3 വര്‍ഷമായി നടത്തി വരുന്ന ആത്മായ പരിശീലന കളരിയില്‍ ഈ വര്‍ഷം 130 ഇടവകാംഗങ്ങള്‍ രജിസ്റ്റര്‍ ചെയ്തു.

Content Highlights: bahrain


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented