മക്കളോടൊപ്പം രക്ഷിതാക്കളും വളരുക ; ഡോ. നഹാസ് മാള 


പൊതുയോഗത്തിൽ ഡോ.നഹാസ് മാള മുഖ്യ പ്രഭാഷണം നടത്തുന്നു.

മനാമ: പുതിയ കാലത്ത് മക്കളോടൊപ്പം രക്ഷിതാക്കളും വളരേണ്ടതുണ്ടെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റും പ്രമുഖ സാമൂഹിക പ്രവര്‍ത്തകനുമായ ഡോ.നഹാസ് മാള അഭിപ്രായപ്പെട്ടു. ഫ്രണ്ട്‌സ് സോഷ്യല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ 'വളരാം മക്കള്‍ക്കൊപ്പം' എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മക്കള്‍ക്കൊപ്പം സമയം ചെലവഴിക്കാനും അതിലൂടെ അവരുടെ ഉള്ളിലേക്കിറങ്ങി ചെല്ലാനും ഓരോ രക്ഷിതാക്കള്‍ക്കും സാധിക്കണം. എല്ലാ കാര്യങ്ങളും പരസ്പരം തുറന്നു പറയുന്ന നല്ല സുഹൃത്തുക്കള്‍ കൂടിയാവാന്‍ ഓരോ രക്ഷിതാവിനും കഴിയേണ്ടതുണ്ട്. സന്തോഷവും സമാധാനവും നിലനില്‍ക്കുന്ന കുടുംബാന്തരീക്ഷത്തില്‍ നിന്ന് മാത്രമേ കുട്ടികള്‍ സാമൂഹിക പ്രതിബദ്ധതയുള്ള പൗരന്മാരായി വളര്‍ന്നു വരുകയുള്ളൂ. എപ്പോഴും മക്കളുടെ പിറകിലൂടെ സഞ്ചരിക്കുന്ന സി.ഐ.ഡികളാവാന്‍ ഒരിക്കലും ശ്രമിക്കരുത്. അവര്‍ക്ക് ആത്മവിശ്വാസവും മാനസികമായ കരുത്തും നേടിയെടുക്കാനുള്ള അവസരങ്ങള്‍ നാം ബോധപൂര്‍വം സൃഷ്ടിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊതു സമ്മേളനത്തില്‍ ഫ്രണ്ട്‌സ് സോഷ്യല്‍ അസോസിയേഷന്‍ പ്രസിഡന്റ് സഈദ് റമദാന്‍ നദ്വി അധ്യക്ഷത വഹിച്ചു. യൂത്ത് ഇന്ത്യ പ്രസിഡന്റ് വി.കെ. അനീസ്, ഫ്രന്റ്സ് വൈസ് പ്രസിഡന്റുമാരായ ജമാല്‍ ഇരിങ്ങല്‍, എം.എം. സുബൈര്‍ എന്നിവര്‍ സംബന്ധിച്ചു. നസീം സബാഹ് വേദപാരായണം നടത്തി. ജനറല്‍ സെക്രട്ടറി എം. അബ്ബാസ് സ്വാഗതവും പരിപാടിയുടെ ജനറല്‍ കണ്‍വീനര്‍ സി.കെ.നൗഫല്‍ നന്ദിയും പറഞ്ഞു. എ.എം.ഷാനവാസ്, സക്കീര്‍, അബ്ദുല്‍ ജലീല്‍, ബാസിം, ഇജാസ്, സലാഹുദ്ധീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Content Highlights: bahrain


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented