'പി കെ കാളന്‍ സ്മാരക സഹൃദയ പുരസ്‌കാരം' പി വി ലാവ്ലിന്


പി വി ലാവ്ലിൻ

മനാമ: ബഹ്‌റൈന്‍ സഹൃദയ നാടന്‍ പാട്ട് സംഘം ഏര്‍പ്പെടുത്തിയിട്ടുള്ള 'പി കെ കാളന്‍ സ്മാരക സഹൃദയ പുരസ്‌കാരം 2021' ന് കേരളാ ഫോക് ലോര്‍ അക്കാദമി പ്രോഗ്രാം ഓഫീസര്‍ പി വി ലാവ്ലിന്‍ അര്‍ഹനായതായി സഹൃദയ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആദിവാസി കലാകാരന്മാരെയടക്കം മുഖ്യധാരയിലെത്തിക്കാന്‍ വേണ്ടി നടത്തുന്ന നിസ്വാര്‍ത്ഥ സേവനത്തെ പരിഗണിച്ചാണ് പി കെ കാളന്‍ സ്മാരക സഹൃദയ പുരസ്‌കാരത്തിന് ഇദ്ദേഹത്തെ തിരഞ്ഞെടുത്തത്.

ഇതിനോടകം തന്നെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ലാവ്ലിന്‍ നിരവധി നാടന്‍ കലാമേളകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. സെപ്റ്റംബറില്‍ ബഹറിനില്‍ വെച്ച് നടക്കുന്ന നാടന്‍ കലാ മേളയില്‍ വെച്ച് അവാര്‍ഡ് വിതരണം ചെയ്യും. അവാര്‍ഡ് പ്രഖ്യാപനത്തിന്റെ വിളമ്പരമായി ഓണ്‍ലൈനില്‍ തനതു നാടന്‍ പാട്ട് മത്സരം നടക്കുന്നുണ്ട്. മികച്ച ഒരു സംഘാടകനും കൂടിയായ ലാവ്ലിന്‍ കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി സ്വദേശിയാണ്. ഭാര്യ തലശേരി കിന്‍ഫ്ര വ്യവസായ പാര്‍ക്ക് മാനേജര്‍ രൂപ വികെ. മകള്‍ അലീന.

നാടന്‍ കാലപ്രവര്‍ത്തനരംഗത്തു മികവു പുലര്‍ത്തുന്നവര്‍ക്കായി സഹൃദയ ഏര്‍പ്പെടുത്തിയിട്ടുള്ള 'പി കെ കാളന്‍ സ്മാരക സഹൃദയ പുരസ്‌കാരം' ആദ്യമായി 2020 ല്‍ ആണ് പ്രഖ്യാപിച്ചത്. പ്രഥമ പുരസ്‌കാരത്തിന് അര്‍ഹനായത് ചന്ദ്രന്‍ കളക്കര എന്ന കലാകാരനായിരുന്നു. തനതു നാടന്‍പാട്ട് മേഖലയിലാണ് പ്രഥമ പുരസ്‌കാരം നല്‍കിയത്. കേരളത്തിലെ പതിനാല് ജില്ലകളില്‍ നിന്നും ജിസിസി യില്‍ നിന്നുമായി 100 ഓളം എന്‍ട്രികളാണ് ലഭിച്ചത്.

കേരള സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള ഫോക് ലോര്‍ അക്കാദമിയുടെ അംഗീകാരമുള്ള ഒരു നാടന്‍ പാട്ട് സംഘമാണ് ബഹ്‌റൈനിലെ സഹൃദയ നാടന്‍ പാട്ട് സംഘം. അന്യം നിന്നുപോകുന്ന നാടന്‍ കലകളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ പ്രോസാഹിപ്പിക്കുകകൂടി ചെയ്യുന്നുണ്ട് സഹൃദയ നാടന്‍ പാട്ട് സംഘം. നാടന്‍ പാട്ടിനെ സ്‌നേഹിക്കുന്ന ബഹ്‌റൈന്‍ മലയാളികള്‍ക്ക് നിരവധി കലാകാരന്മാരെ ഇതിനോടകം തന്നെ സഹൃദയ പരിചയപ്പെടുത്തിക്കഴിഞ്ഞു.

താല്പര്യമുള്ള കലാകാരന്മാരെ കണ്ടെത്തി, അവര്‍ക്കു ആവശ്യമായ പരിശീലനം നല്‍കി വേദിയിലെത്തിക്കുകയാണ് സഹൃദയ ഏറ്റെടുത്തിട്ടുള്ള മറ്റൊരു ദൗത്യം. സഹൃദയയുടെ യാത്രയില്‍ ഇപ്പോള്‍ ഏകദേശം മുപ്പത്തഞ്ചോളം കലാകാരന്മാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ലോകം വിറങ്ങലിച്ചു നിന്ന കോവിഡ് കാലത്ത് വേദികള്‍ ഇല്ലാതിരുന്ന കലാകാരന്‍മാരെ ചേര്‍ത്ത് നിര്‍ത്താന്‍ കേരള സര്‍ക്കാരും കേരള ഫോക് ലോര്‍ അക്കാദമിയും ചെയ്ത പ്രവര്‍ത്തനങ്ങള്‍ ക്രിയാത്മകമായി കലാകാരന്‍മാരിലെത്തിച്ചു കൊണ്ട് ഓരോ ആദിവാസി ഊരുകളിലെയും കലാകാരന്മാര്‍ക്ക് ഓണ്‍ലൈന്‍ കലാവതരണത്തിന് പിന്തുണ നല്‍കി അവര്‍ക്ക് പരമാവധി തുക സര്‍ക്കാരില്‍ നിന്നും ലഭ്യമാക്കി. സര്‍ക്കാരിന്റെയും കേരള ഫോക് ലോര്‍ അക്കാദമിയുടെയും ലക്ഷ്യം സാക്ഷാല്‍കരിക്കുന്നതിനു വേണ്ടിയുള്ള ഇടപെടല്‍ നടത്തുകയും സഹൃദയയുടെ കര്‍മ്മ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.


Content Highlights: bahrain

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


07:04

45 വർഷമായി; എത്ര ചെറിയ വേഷം ചെയ്യാൻ വിളിച്ചാലും ഇനിയും അഭിനയിക്കും - അബു സലിം

Mar 13, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022

Most Commented