കെഎംസിസി ബഹ്‌റൈന്‍ 37ാം സമൂഹ രക്തദാനം വെള്ളിയാഴ്ച


ബഹ്‌റൈൻ കെഎംസിസി സമൂഹ രക്തദാന ക്യാമ്പ് സംഘാടകർ വാർത്താസമ്മേളനത്തിൽ

മനാമ: ബഹ്‌റൈന്‍ കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജീവസ്പര്‍ശം ശിഹാബ് തങ്ങള്‍ സ്മാരക 37 ാമത് സമൂഹ രക്തദാന ക്യാമ്പ് ജുലൈ 29 വെള്ളിയാഴ്ച രാവിലെ 7 മുതല്‍ 2 വരെ സല്‍മാനിയ്യ മെഡിക്കല്‍ സെന്ററില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബഹ്‌റൈനിലെ പ്രമുഖ എക്‌സ്ചേഞ്ച് കമ്പനിയായ സിഞ്ച് എക്‌സ്ചേഞ്ചുമായി സഹകരിച്ചാണ് രക്തദാനം സംഘടിപ്പിക്കുന്നത്.

ജേര്‍ണീസ് വേള്‍ഡ് കോ സ്പോണ്‍സറാണ്. ''രക്തദാനം ചെയ്യുന്നത് ഐക്യ ദാര്‍ഢ്യമാണ്'' എന്നതാണ് ഈ വര്‍ഷത്തെ രക്തദാന സന്ദേശം. ജീവന്‍ രക്ഷിക്കുന്നതിലും സമൂഹത്തിനുള്ളില്‍ ഐക്യം ശക്തിപ്പെടുത്താനും സ്വമേധയായുള്ള രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനും ഈ വര്‍ഷം കൂടുതല്‍ പ്രചാരണം നടത്തും. സമൂഹ രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് 'ജീവസ്പര്‍ശം' എന്ന പേരില്‍ കെഎംസിസി 13 വര്‍ഷങ്ങളായി നടത്തിവരുന്ന രക്തദാന ക്യാമ്പിന്റെ സവിശേഷത.

കോവിഡ് കാലത്തു നിരവധി പേരാണ് കെഎംസിസി മുഖേന രക്തം നല്‍കിയത്. ഇതിന് ഒരാഴ്ചക്കാലം തുടര്‍ച്ചയായ എക്‌സ്പ്രസ്സ് ക്യാമ്പും നടത്തിയിരുന്നു.2009 ലാണ് കെഎംസിസി ബഹ്റൈന്‍ രക്തദാന പദ്ധതി ആരംഭിച്ചത്. ഇതിനകം 5,600 ലധികം പേരാണ് 'ജീവസ്പര്‍ശം' ക്യാമ്പ് വഴി രക്തദാനം നടത്തിയത്. കൂടാതെ അടിയന്തിര ഘട്ടങ്ങളില്‍ രക്തദാനം നടത്തുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രക്തദാന ഡയറക്ടറിയുടെ സേവനവും ലഭ്യമാണ്.

രക്തദാന സേവനത്തിനു മാത്രമായി ംംം.ഷലല്മുെമൃവെമാ.രീാ എന്ന വെബ്സൈറ്റും യഹീീറ യീീസ എന്നപേരില്‍ പ്രത്യേക ആപ്പും പ്രവര്‍ത്തിക്കുന്നുണ്ട്. മികച്ച രക്തദാന പ്രവര്‍ത്തനത്തിന് ബഹ്റൈന്‍ ആരോഗ്യമന്ത്രിയുടെ പ്രത്യേക അവാര്‍ഡ്, ബഹ്‌റൈന്‍ പ്രതിരോധ മന്ത്രാലയം ഹോസ്പിറ്റല്‍ അവാര്‍ഡ്, ബഹ്‌റൈന്‍ കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റല്‍ അവാര്‍ഡ്, ഇന്ത്യന്‍ എംബസിയുടെ അനുമോദനങ്ങള്‍ തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ഇതിനകം കെഎംസിസിക്ക് ലഭിച്ചിട്ടുണ്ട്.

29ന് നടക്കുന്ന ക്യാംപിന് മുന്നോടിയായി രജിസ്‌ട്രേഷന്‍, ട്രാന്‍സ്‌പോര്‍ട്ട്, ഫുഡ്, പബ്ലിസിറ്റി, റിസപ്ഷന്‍ തുടങ്ങിയ വിവിധ സബ് കമ്മിറ്റികള്‍ രൂപീകരിച്ചുണ്ട്. ബഹ്റൈനിലെ ആരോഗ്യ മന്ത്രാലയ പ്രതിനിധികള്‍ ഉള്‍പ്പടെ പ്രമുഖര്‍ ക്യാമ്പ് സന്ദര്‍ശിക്കും.

രക്തദാനം നടത്തി ജീവസ്പര്‍ശം പദ്ധതിയുടെ ഭാഗമാകാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് 39841984, 39464958, 39474715, 66353616 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വാര്‍ത്താസമ്മേളനത്തില്‍ ജോയല്‍ (സിഞ്ച് എക്‌സ്‌ചേഞ്ച്) ഗഫൂര്‍ കൈപ്പമംഗലം (ആക്ടിങ് പ്രസിഡണ്ട്) റസാഖ് മുഴിക്കല്‍ (ട്രഷറര്‍) ഷാഫി പാറക്കട്ട (വൈസ് പ്രസിഡന്റ്,ചെയര്‍മാന്‍ ഹെല്‍ത്ത് വിങ്) എ പി ഫൈസല്‍ (വൈസ് പ്രസിഡന്റ്, ജീവസ്പര്‍ശം ഇന്‍ചാര്‍ജ്) ശംസുദ്ധീന്‍ വെള്ളികുള്ളങ്ങര (വൈസ് പ്രസിഡന്റ്), റഫീഖ് തോട്ടക്കര (സെക്രട്ടറി), അഷ്റഫ് കാട്ടില്‍ പീടിക (ഹെല്‍ത്ത് വിങ് കണ്‍വീനര്‍) പങ്കെടുത്തു.

Content Highlights: bahrain

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented