.
മനാമ: ബഹ്റൈനിലെ ന്യൂ മില്ലേനിയം സ്കൂള്‍ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു. ജൂണ്‍ 21-ന് എട്ടാമത് അന്താരാഷ്ട്ര യോഗാ ദിനത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി രവിശങ്കര്‍ ശുക്ല വിശിഷ്ടാതിഥിയായി പങ്കെടുത്തു. വിജയകരവും സജീവവുമായ വിദ്യാര്‍ത്ഥി ജീവിതത്തിന് ആവശ്യമായ വ്യായാമം, ആരോഗ്യകരമായ ഭക്ഷണം, അച്ചടക്കത്തോടെയുള്ള ദിനചര്യ എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അദ്ദേഹം ഉപദേശം നല്കി. യോഗാസനങ്ങള്‍ സ്ഥിരതയോടെ പരിശീലിച്ചാല്‍ വിദ്യാര്‍ത്ഥികളുടെ ആരോഗ്യം മെച്ചപ്പെടുകയും ശാരീരികവും മാനസികവും ആത്മീയവുമായ സ്ഥിരത കൈവരിക്കാന്‍ സഹായിക്കുകയും ചെയ്യുമെന്ന് അദ്ദേഹം വിദ്യാര്‍ഥികളോട് പറഞ്ഞു.
മനസ്സിനെയും ശരീരത്തെയും ക്രമീകരിക്കാന്‍ ലളിതമായ വ്യായാമങ്ങളും ശ്വസനരീതികളും ദിനചര്യയില്‍ ഉള്‍പ്പെടുത്തണമെന്ന് പ്രിന്‍സിപ്പല്‍ അരുണ്‍ കുമാര്‍ ശര്‍മ്മ പറഞ്ഞു. വരും തലമുറകളുടെ നന്മയ്ക്കും ക്ഷേമത്തിനും വേണ്ടി യോഗ പകര്‍ന്നു നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
കായിക പ്രവര്‍ത്തനത്തിന്റെ അവിഭാജ്യ ഘടകമായി യോഗയെ ഉറപ്പാക്കുമെന്നും വിദ്യാര്‍ത്ഥികളുടെ മൊത്തത്തിലുള്ള വ്യക്തിത്വം വികസിപ്പിക്കുന്നതിന് യോഗ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാര്‍ത്ഥികളും സ്റ്റാഫും ചേര്‍ന്ന് കടിചക്രാസന്, തദാസന്‍, വൃക്ഷാസന്, അര്ദ്ധാസന്, കപല്‍ഭതി, നാഡി ശോധന്‍, മെഡിറ്റേഷന്‍ എന്നിങ്ങനെ വ്യത്യസ്ത ആസനങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. ഇത്തരം ബോധവല്ക്കരണത്തില് പങ്കെടുത്തതിന് വിദ്യാര്‍ത്ഥികളെയും സ്റ്റാഫിനെയും അഭിനന്ദിച്ച ചെയര്മാന്, ഡോ. രവി പിള്ളയും, മാനേജിംഗ് ഡയറക്ടര്‍ ഗീതാ പിള്ളയും ആരോഗ്യകരമായ ജീവിതത്തിനായി യോഗാസനങ്ങള്‍ പരിശീലിക്കുന്നതിന് ഊന്നല്‍ നല്‍കണമെന്ന് വിദ്യാര്‍ത്ഥികളെ ഉപദേശിച്ചു.
Content Highlights: bahrain
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..