ഇന്ത്യന്‍ സ്‌കൂള്‍ റിഫ കാമ്പസില്‍ യോഗ ദിനം ആചരിച്ചു 


.

മനാമ: എട്ടാമത് അന്താരാഷ്ട്ര യോഗാ ദിനം ഇന്ത്യന്‍ സ്‌കൂള്‍ റിഫ കാമ്പസില്‍ ആചരിച്ചു. 'ഒരു സൂര്യന്‍, ഒരു ഭൂമി' എന്ന ആശയത്തിന് അടിവരയിടുകയും യോഗയുടെ ഏകീകൃത ശക്തി പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന 'ദി ഗാര്‍ഡിയന്‍ റിംഗ്' ഈ വര്‍ഷത്തെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരുന്നു. ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള യോഗ വിദഗ്ധന്‍ രുദ്രേഷ് കുമാര്‍ സിങ്ങിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി.

വിജയകരവും സജീവവുമായ വിദ്യാര്‍ത്ഥി ജീവിതത്തിന് ആവശ്യമായ വ്യായാമം, ആരോഗ്യകരമായ ഭക്ഷണം, അച്ചടക്കത്തോടെയുള്ള ദിനചര്യ എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഉപദേശം നല്‍കി. യോഗാസനങ്ങള്‍ സ്ഥിരതയോടെ പരിശീലിച്ചാല്‍ വിദ്യാര്‍ത്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ശാരീരികവും മാനസികവും ആത്മീയവുമായ സ്ഥിരത കൈവരിക്കാന്‍ സഹായിക്കുകയും ചെയ്യുമെന്ന് ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍ സന്ദേശത്തില്‍ പറഞ്ഞു.

വരും തലമുറകളുടെ നന്മയ്ക്കും ക്ഷേമത്തിനും വേണ്ടി യോഗ പകര്‍ന്നു നല്‍കണമെന്നു സ്‌കൂള്‍ സെക്രട്ടറി സജി ആന്റണി പറഞ്ഞു. കായിക പ്രവര്‍ത്തനത്തിന്റെ അവിഭാജ്യ ഘടകമായി യോഗയെ ഉറപ്പാക്കുമെന്ന് റിഫ കാമ്പസ് പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍ പറഞ്ഞു.

Content Highlights: bahrain

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


vijay babu

2 min

'ഞാന്‍ മരിച്ചുപോകും, അവള്‍ എന്നെ തല്ലിക്കോട്ടെ'; വിജയ് ബാബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്

Jun 27, 2022


Army

1 min

നാല് ദിവസം, 94000 അപേക്ഷകര്‍: അഗ്നിപഥിലേക്ക് ഉദ്യോഗാര്‍ഥികളുടെ ഒഴുക്ക്

Jun 27, 2022

Most Commented