ഇവാന്റെ പുഞ്ചിരി വാടാതിരിക്കാന്‍ കെഎംസിസി ബഹ്റൈന്‍ സുമനസ്സുകളുടെ സഹായം തേടുന്നു 


മനാമ: ഗുരുതരമായ എസ്.എം.എ രോഗ ബാധിതനായ മുഹമ്മദ് ഇവാന്‍ എന്ന രണ്ടുവയസ്സുള്ള കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ കെഎംസിസി ബഹ്റൈന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി ചികില്‍സാ സഹായ കമ്മിറ്റിക്ക് രൂപം നല്‍കി. പേരാമ്പ്ര മണ്ഡലത്തിലെ ചങ്ങരോത് പഞ്ചായത്തിലെ പാലേരി കല്ലുള്ളതില്‍ നൗഫലിന്റെയും ജാസ്മിന്റെയും ഏക മകനാണ് മുഹമ്മദ് ഇവാന്‍. ജന്മനാ അസുഖബാധിതനായ മുഹമ്മദ് ഇവാന് പേശികളുടെ ശക്തി നശിക്കുന്ന സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്.എം.എ ) എന്ന ഗുരുതര രോഗം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ചികിത്സക്ക് പതിനെട്ട് കോടി രൂപ ഉണ്ടാകുക എന്ന പ്രയത്‌നം നാട്ടുകാര്‍ കൂടി ഏറ്റെടുക്കുകയും വിപുലമായ കമ്മിറ്റി രൂപീകരിച്ചു പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ഭീമമായ തുക കണ്ടെത്തുന്നതിന് വേണ്ടി പ്രസ്തുത കമ്മിറ്റിയുമായി സഹകരിക്കാന്‍ കെഎംസിസി ബഹ്റൈന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി വിപുലമായ ചികില്‍സാ സഹായ കമ്മിറ്റിക്ക് രൂപം നല്‍കി.

കെ എംസിസി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍ മുഖ്യ രക്ഷാധികാരി, റസാഖ് മൂഴിക്കല്‍, എപി ഫൈസല്‍, ഷംസുദ്ദീന്‍ വെള്ളിക്കുളങ്ങര, ഓകെ കാസിം, ശരീഫ് വില്യാപ്പള്ളി, അസ്ലം വടകര, ഷാജഹാന്‍ പരപ്പന്‍ പൊയില്‍, സ്‌കൈ അഷ്റഫ് എന്നിവര്‍ രക്ഷാധികാരികള്‍. ഫൈസല്‍ കോട്ടപ്പള്ളി ചെയര്‍മാന്‍, സുഹൈല്‍ മേലടി, പികെ ഇസ്ഹാഖ്, ഫൈസല്‍ കണ്ടീതാഴ, അഷ്റഫ് തോടന്നൂര്‍, നാസര്‍ ഹാജി പുളിയാവ്, ഹമീദ് അയനിക്കാട്, അഷ്റഫ് നരിക്കോടന്‍, കാസിം നൊച്ചാട്, എന്നിവര്‍ വൈസ് ചെയര്‍മാന്മാര്‍. അസീസ് പേരാമ്പ്ര ജനറല്‍ കണ്‍വീനര്‍. ലത്തീഫ് കൊയിലാണ്ടി, മുനീര്‍ ഒഞ്ചിയം, അമീര്‍ തുറയൂര്‍, ഇബ്രാഹീം പുതുശേരി, റഷീദ് കുറിക്കല്‍കണ്ടി എന്നിവര്‍ കണ്‍വീനര്‍മാര്‍. നസീം പേരാമ്പ്ര ട്രഷറര്‍. മുഹമ്മദ് ഷാഫി വേളം ചീഫ് കോര്‍ഡിനേറ്റര്‍, അഫ്‌സല്‍ ചേരുവോട്ട് കോര്‍ഡിനേറ്റര്‍, സിനാന്‍ കൊടുവള്ളി,ഹാഷിര്‍ ബേപ്പൂര്‍,അബ്ദുറഹ്മാന്‍ തുമ്പോളി, ഫൈസല്‍ തോലേരി എന്നിവര്‍ ഏരിയ കോര്‍ഡിനേറ്ററുമാര്‍ എന്നിവരടങ്ങിയ കമ്മിറ്റിക്കാണ് രൂപം നല്‍കിയത്.

കമ്മിറ്റി രൂപീകരണ യോഗം ജില്ലാ പ്രസിഡന്റ് ഫൈസല്‍ കോട്ടപ്പള്ളിയുടെ അദ്ധ്യക്ഷതയില്‍ കെഎംസിസി സംസ്ഥാന സെക്രെട്ടറി ഷാജഹാന്‍ പരപ്പന്‍പൊയില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ എപി ഫൈസല്‍, ഓകെ കാസിം,റഫീഖ് തോട്ടക്കാര, ജില്ലാ ഓര്‍ഗനൈസിംഗ് സെക്രെട്ടറി, പികെ ഇസ്ഹാഖ്, ജില്ലാ ഭാരവാഹികളായ അഷ്റഫ് തോടന്നൂര്‍, ഹമീദ് അയനിക്കാട്, അഷ്റഫ് നരിക്കോടന്‍, എംഎസ്എഫ് വടകര മണ്ഡലം ജനറല്‍ സെക്രെട്ടറി മുജീബ് ഒഞ്ചിയം എന്നിവര്‍ സംസാരിച്ചു. ജില്ലാ ആക്ടിങ് ജനറല്‍ സെക്രെട്ടറി മുഹമ്മദ് ഷാഫി വേളം സ്വാഗതവും സെക്രെട്ടറി മുനീര്‍ ഒഞ്ചിയം നന്ദിയും പറഞ്ഞു.

Content Highlights: bahrain

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented