.
മനാമ: ഇന്ത്യന്‍ എംബസിയുമായി സഹകരിച്ച് ഇന്ത്യന്‍ സ്കൂള്‍ ബഹ്റൈന്‍ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. 'ഒരു സൂര്യന്, ഒരു ഭൂമി' എന്ന ആശയത്തിന് അടിവരയിടുകയും യോഗയുടെ ഏകീകൃത ശക്തി പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന 'ദി ഗാര്ഡിയന് റിംഗ്' ഈ വര്‍ഷത്തെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരുന്നു.
ഈ വര്‍ഷത്തെ 'യോഗ ഫോര്‍ ഹ്യൂമാനിറ്റി' എന്ന പ്രമേയത്തിന് അനുസൃതമായി, ഈസാ ടൗണിലെ ജഷന്മാല് ഓഡിറ്റോറിയത്തില്‍ യോഗ ദിനം ആഘോഷിക്കാന്‍ നിരവധി വിദ്യാര്‍ത്ഥികള്‍ ഒത്തുചേര്‍ന്നു. ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവ ചടങ്ങില്‍ പങ്കെടുത്തു. ആരോഗ്യമുള്ള ശരീരത്തില്‍ ആരോഗ്യമുള്ള മനസ്സ് ലക്ഷ്യമാക്കിയുള്ള ജീവിതരീതിയാണ് യോഗയെന്ന് അംബാസഡര്‍ പറഞ്ഞു. എംബസിയുടെ സഹകരണത്തോടെ നടന്ന യോഗാ ദിനാചരണത്തില്‍ ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി രവികുമാര്‍ ജെയിനും, കായിക അധ്യാപകരും 250 ഓളം വിദ്യാര്‍ഥികളും പങ്കെടുത്തു.
ശരീരത്തിനും മനസ്സിനും സുഖം പകരാന്‍ സഹായിക്കുന്ന വിവിധ യോഗാസനങ്ങള്‍ അവതരിപ്പിച്ചു. സ്കൂള്‍ കായിക അധ്യാപകന് ആര് ചിന്നസാമി വിവിധ യോഗാസനങ്ങളെക്കുറിച്ചുള്ള അറിവ് പകര്‍ന്നു. യോഗാസനങ്ങള്‍ സ്ഥിരതയോടെ പരിശീലിച്ചാല്‍ കുട്ടികളുടെ ശാരീരികവും മാനസികവും ആത്മീയവുമായ സ്ഥിരത കൈവരിക്കാന്‍ സഹായിക്കുമെന്നു സ്കൂള്‍ ചെയര്മാന് പ്രിന്‍സ് എസ് നടരാജന് സന്ദേശത്തില്‍ പറഞ്ഞു. വരും തലമുറകളുടെ നന്മയ്ക്കും ക്ഷേമത്തിനും വേണ്ടി യോഗ പകര്‍ന്നു നല്‍കണമെന്നു സ്കൂള്‍ സെക്രട്ടറി സജി ആന്റണി പറഞ്ഞു. ഇന്നത്തെ തിരക്കേറിയ ജീവിതശൈലിയില്‍, കുട്ടികളുടെ മനസ്സ് ശാന്തമാക്കാനും സമഗ്രമായി വളരാനും യോഗയിലൂടെ സാധിക്കുമെന്നു പ്രിന്‍സിപ്പല്‍ വി ആര് പളനിസ്വാമി പറഞ്ഞു.
Content Highlights: bahrain
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..