വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സ് ജൂണ്‍ 23 മുതല്‍ ബഹ്‌റൈനില്‍


അശോക് കുമാര്‍                 

മന്ത്രി സയ്യിദ് റാഷിദ് അൽ സയാനി, ഇൻഡ്യൻ അംബാസിഡർ പിയൂഷ് ശ്രീവാസ്തവ

മനാമ: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പതിമൂന്നാമത് ഗ്ലോബല്‍ ബൈനയില്‍ കോണ്‍ഫറന്‍സ് ബഹ്റൈന്‍ വ്യവസായ, വാണിജ്യ മന്ത്രാലയത്തിന്റെ രക്ഷാധികാരത്തില്‍ ബഹ്‌റൈന്‍ ഡിപ്ലോമാറ്റ് റാഡിസണ്‍ ബ്ലു ഹോട്ടലില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ബഹ്‌റൈന്‍ വ്യവസായ, വാണിജ്യ വകുപ്പുമന്ത്രി സയ്യിദ് റാഷിദ് അല്‍ സയാനി , ഇന്‍ഡ്യന്‍ അംബാസിഡര്‍ പിയൂഷ് ശ്രീവാസ്തവ , കേരള നിയമസഭ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കേരള വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, ഇന്ത്യന്‍ പാര്‍ലമെന്റ് അംഗം ഇ.ടി. മുഹമ്മദ് ബഷീര്‍, രാജ്യസഭ അംഗം ജോണ്‍ ബ്രിട്ടാസ്, ശാന്തിഗിരി ആശ്രമത്തിന്റെ മഠാധിപതി സ്വാമി ഗുരു രത്നം ജ്ഞാനതപസ്വി, സെയിന്‍ ബഹ്‌റൈന്‍ കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഷെയ്ഖ് അബ്ദുള്ള ബിന്‍ ഖാലിദ് അല്‍ ഖലീഫ, ബഹ്റൈന്‍ ശുറാ കൗണ്‍സില്‍ അംഗം ഹലാ റംസി, നടനും, സംവിധായകനുമായ രമേഷ് പിഷാരടി, ചലച്ചിത്ര പിന്നണി ഗായകന്‍ ബിജു നാരായണന്‍, തിരക്കഥാകൃത്തും സ്റ്റാന്‍ഡ് അപ്പ് കോമേഡിയനുമായ സുനീഷ് വരാനാട്, ചലച്ചിത്ര പിന്നണി ഗായിക അനിത ഷെയ്ഖ് എന്നിവരോടൊപ്പം മുന്‍ കര്‍ണാടക ഡി.ജി.പി. ജിജാ ഹരിസിങ് കജട, ഷീല തോമസ് ഐ.എ.എസ്., യൂണിവേഴ്‌സിറ്റി കോളേജ് ബഹ്റൈന്‍ ആക്ടിങ് പ്രസിഡന്റ റാണാ സവായ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ 43 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന 3 ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ആഗോള സമ്മേളനത്തില്‍ വേള്‍ഡ് ബിസിനസ് ഫോറം, വിദ്യാഭ്യാസ സെമിനാര്‍, മെഡിക്കല്‍ ഫോറം, വിമെന്‍സ് ഫോറം, യൂത്ത് ഫോറം എന്നിവ സംഘടിപ്പിടിച്ചിരിക്കുന്നു. ഗ്ലോബല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. വിജയലക്ഷ്മി (ഇന്ത്യ), ഗ്ലോബല്‍ പ്രസിഡണ്ട് ഗോപാല പിള്ളൈ (യു എസ്സ് എ ), വൈസ് പ്രസിഡന്റ് (അഡ്മിന്‍) ജോണ്‍ മത്തായി (യു എ ഇ ), വൈസ് പ്രസിഡന്റ് (ഓര്‍ഗനൈസേഷന്‍ ഡവലപമെന്റ് ), ഗ്ലോബല്‍ സെക്രട്ടറി ഗ്രിഗറി മേടയില്‍ (ജര്‍മ്മനി), ട്രഷാറര്‍ തോമസ് ആറാംബാങ്കുടി (ജര്‍മ്മനി) , അസോസിയേറ്റ് സെക്രട്ടറി റോണാ തോമസ് (ഒമാന്‍) എന്നിവരും വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള റീജിയന്‍ , പ്രൊവിന്‍സുകളില്‍ നിന്നുമായി 400 ല്‍ പരം പ്രതിനിധികളും ബഹ്റൈനിലെ കലാ സാംസ്‌കാരിക രംഗത്തെ പ്രതിനിധികരിച്ച് 1000 ത്തില്‍ പരം ആളുകളും പങ്കെടുക്കുമെന്ന്, കോണ്‍ഫറന്‍സ് ജനറല്‍ കണ്‍വീനറും, വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ബഹ്റൈന്‍ കൗണ്‍സില്‍ പ്രസിഡന്റുമായ എബ്രഹാം സാമുവല്‍, കോണ്‍ഫറന്‍സ് ചെയര്‍മാന്‍ രാധാകൃഷ്ണന്‍ തെരുവത്ത്, ഗ്ലോബല്‍ കോണ്‍ഫറന്‍സ് പേട്രണ്‍ ഡോ . പി.വി ചെറിയാന്‍, കെ ജി ദേവരാജ് , ജനറല്‍ കോ ഓര്‍ഡിനേറ്റര്‍ ജെയിംസ് ജോണ്‍, ബഹ്റൈന്‍ പ്രൊവിന്‍സ് ചെയര്മാന്‍ ബാബു കുഞ്ഞിരാമന്‍, ജനറല്‍ സെക്രട്ടറി പ്രേംജിത്, വൈസ് പ്രസിഡണ്ട് ഹരിഷ് നായര്‍, വിനോദ് നായര്‍, ട്രഷറര്‍ ജിജോ ബേബി, ചെയര്‍ പേഴ്‌സണ്‍ ദീപ ജയചന്ദ്രന്‍, ലേഡീസ് വിങ് പ്രസിഡണ്ട് കൃപ രാജീവ്, സെക്രട്ടറി രേഖ രാഘവ്, എന്റെര്‍ടൈന്‍മെന്റ് സെക്രട്ടറി സ്വാതി പ്രമോദ് എന്നിവര്‍ അറിയിച്ചു.

Content Highlights: bahrain

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


terrorist

2 min

കശ്മീരില്‍ പിടിയിലായ ലഷ്‌കര്‍ ഭീകരന്‍ താലിബ് ഹുസൈന്‍ ഷാ ബിജെപി ഐടി സെല്‍ മുന്‍ തലവൻ

Jul 3, 2022

Most Commented