'വിരുന്ന്' ഹ്രസ്വ ചിത്രം അടുത്ത മാസം റിലീസ് ചെയ്യും


ഹ്രസ്വ ചിത്രമായ 'വിരുന്ന്' ആദ്യ പോസ്റ്റർ ബഹ്‌റൈൻ കേരളീയ സമാജത്തിൽ റിലീസ് ചെയ്തപ്പോൾ

മനാമ:'നമ്മള്‍ സാധാരണക്കാര്‍' എന്ന സൗഹൃദ കൂട്ടായ്മ ഒരുക്കുന്ന ഹ്രസ്വ ചിത്രമായ 'വിരുന്ന്' ആദ്യ പോസ്റ്റര്‍ റിലീസ് ബഹ്‌റൈന്‍ കേരളീയ സമാജം ബാബുരാജ് ഹാളില്‍ വച്ച് സമാജം പ്രസിഡന്റ് പി. വി.. രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. കുടുംബ ബന്ധങ്ങള്‍ കൂട്ടി ചേര്‍ക്കുവാന്‍ എന്നെന്നും പാടുപെടുന്ന ഒരു സമൂഹം ഇപ്പോഴും നമുക്കിടയില്‍ ആരെയും അറിയിക്കാതെ, എന്നാല്‍ അറിഞ്ഞിട്ടും അറിഞ്ഞില്ലെന്നു നടിച്ചുകൊണ്ട് നൊമ്പരങ്ങളും മാനസിക സംഘര്‍ഷങ്ങളും സ്വയം തങ്ങളിലേക്ക് തന്നെ ചേര്‍ത്തു പിടിച്ചു ജീവിച്ചു പോരുന്നു. അവിടേക്ക് വിരുന്നുകരായി ഇതാ 'വിരുന്ന് 'കുടുംബ ബന്ധങ്ങളും, അതിനിടയില്‍ വന്നുചേരുന്ന പൊട്ടിത്തെറികളും വിതുമ്പലുകളും കോര്‍ത്തിണക്കി പ്രേക്ഷക മനസ്സിലേക്ക് ചേക്കേറാന്‍ തയ്യാറെടുക്കുകയാണ് ' വിരുന്ന് ' എന്ന ഹൃസ്വ ചിത്രം എന്ന് സംവിധാനം നിര്‍വഹിക്കുന്ന ഉണ്ണി സ്വാഗത പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.

നവാഗതയായ ഉണ്ണി (സുനു)കഥയും, തിരക്കഥയും, സംവിധാനവും നിര്‍വഹിക്കുന്നതിനോടൊപ്പം പ്രധാന വേഷത്തില്‍ അഭിനയിക്കുകയും ചെയ്യുന്നു. ശ്രീമതി ഉണ്ണി ബഹ്‌റൈനില്‍ ഒരു ബാങ്ക് ജീവനക്കാരിയാണ്. ഹൃസ്വ ചലച്ചിത്ര രംഗത്ത് താന്‍ നവാഗതയാണെന്നും തന്റെ ആദ്യ സംരംഭമാണ് ഈ സിനിമ എന്നും സ്വാഗത പ്രസംഗത്തില്‍ സൂചിപ്പിച്ച ഉണ്ണിയുടെ സിനിമയെ കുറിച്ചുള്ള, പ്രമേയത്തെ കുറിച്ചുള്ള, ആത്മവിശ്വാസത്തോടെയുള്ള വാക്കുകള്‍ ഏറെ പരിചയ സമ്പന്നയായ സിനിമ പ്രവര്‍ത്തകയുടെ വാക്കുകളായി തോന്നി എന്നും തുടര്‍ന്നും കലാ പ്രവര്‍ത്തനങ്ങളില്‍ ശക്തമായി മുന്നോട്ടു പോകണമെന്നും, പി വി രാധാകൃഷ്ണപിള്ള പോസ്റ്റര്‍ റിലീസ് ചെയ്തുകൊണ്ട് സംസാരിച്ചു. കലാ രംഗത്തേക്ക് കടന്നുവരുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സമാജം എന്നും പ്രോത്സാഹനം നല്‍കി കൊണ്ടിരിക്കുന്നതായി സമാജം സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ തന്റെ ആശംസ പ്രസംഗത്തില്‍ സൂചിപ്പിച്ചു.

സമാജം കലാവിഭാഗം സെക്രട്ടറി ശ്രീജിത്ത് ഫെറോക്, സമാജം മുന്‍ കലാവിഭാഗം സെക്രട്ടറിയും, കലാ സാംസ്‌കാരിക പ്രവര്‍ത്തകനുമായ മനോഹരന്‍ പാവറട്ടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ച ചടങ്ങില്‍ ഹബീബ് റഹ്‌മാന്‍ നന്ദി പ്രകടിപ്പിച്ചു. സോണിയ അവതാരകയായി. ശ്രീമതി ഉണ്ണി പ്രധാന വേഷം ചെയ്യുന്ന ഈ സിനിമയില്‍ ഹബീബ് റഹ്‌മാന്‍, അനീഷ് കമലാസനന്‍, കരുണാകരന്‍, രാജീവ് മേനോന്‍, രഞ്ജിത്ത് രവി, ചന്ദ്രിക കരുണാകരന്‍, രേഷ്മ പുഷ്പവല്ലി, കൃപ രാജീവ്, രമ്യ കൃഷ്ണന്‍, സുനിത രഞ്ജിത്ത് , എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്.

കഥ തിരക്കഥ, സംവിധാനം ശ്രീമതി ഉണ്ണി, ചായഗ്രഹണം, എഡിറ്റിങ് ഹാരിസ് എക്കാച്ചു, പശ്ചാത്തല സംഗീതം ഷിബിന്‍ പി സിദ്ദിഖ് -ഡ്രീംസ് ഡിജിറ്റല്‍ മീഡിയ, അസോസിയേറ്റ് ക്യാമറ രഞ്ജിത്ത് രവി & പ്രശാന്ത് കമ്പ്രത്ത് , പോസ്റ്റര്‍ ഡിസൈന്‍ ബിനു ചാരുത എന്നിവരാണ്. മനോഹരന്‍ പാവറട്ടി, വിനോദ് അളിയത്ത്, ജയ രവികുമാര്‍ എന്നിവരാണ് കഥ പാത്രങ്ങള്‍ക്കു ശബ്ദം നല്‍കിയിരിക്കുന്നത്. ജൂണ്‍ ആദ്യവാരം റിലീസ് ചെയ്യാനായി ഒരുക്കങ്ങള്‍ പൂര്‍ത്തീകരിക്കുന്ന 'വിരുന്ന് 'എന്ന കൊച്ചു സിനിമ പ്രേക്ഷകര്‍ക്ക് തീര്‍ച്ചയായും ഒരു വിരുന്ന് തന്നെ ആയിരിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.


Content Highlights: bahrain

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


devendra fadnavis

1 min

ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മധുരം പങ്കിട്ട് ഫട്നാവിസും നേതാക്കളും

Jun 29, 2022

Most Commented