ബഹ്‌റൈന്‍ ലാല്‍ കെയേഴ്‌സ് മോഹന്‍ലാലിന്റെ ജന്മദിനം ആഘോഷിച്ചു


ബഹ്‌റൈൻ ലാൽ കെയേഴ്‌സ് സംഘടിപ്പിച്ച മോഹൻലാലിന്റെ ജന്മദിനാഘോഷ ചടങ്ങിൽനിന്നും

മനാമ: ബഹ്‌റൈന്‍ ലാല്‍ കെയേഴ്‌സ് പത്മഭൂഷണ്‍ ഭരത് മോഹന്‍ലാലിന്റെ ജന്മദിനം വിപുലമായി ആഘോഷിച്ചു. മനാമ ബി.എം.സി ഹാളില്‍ ''പാടം പൂത്തകാലം'' എന്ന പേരില്‍ അരങ്ങേറിയ കലാസാസ്‌കാരിക സന്ധ്യയില്‍ ബഹ്‌റൈനിലെ പ്രമുഖരായ ഒട്ടനവധി പേര്‍ പങ്കെടുത്തു.പ്രസിഡന്റ് എഫ്.എം. ഫൈസല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി ഷൈജു കന്‍പ്രത്ത് സ്വാഗതവും ട്രഷറര്‍ ജസ്റ്റിന്‍ ഡേവിസ് നന്ദിയും പറഞ്ഞു.

പ്രശസ്ത സിനിമാ താരവും കലാകാരിയുമായ ജയാ മേനോന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ബഹ്‌റൈനിലെ ആതുര സേവന രഗത്തും പൊതു രംഗത്തും നീണ്ടകാലമായി സ്തുത്യര്‍ഹ സേവനം തുടരുന്ന ഡോ. പി.വി.ചെറിയാന്‍, ബഹ്‌റൈന്‍ പൊതു രംഗത്തും വിദ്യാഭ്യാസ മേഖലയിലും വ്യക്തി മുദ്ര പതിപ്പിച്ച എബ്രഹാം ജോണ്‍, മാധ്യമ പ്രവര്‍ത്തകന്‍ സിജു ജോര്‍ജ്ജ്, സാധാരണ ജനങ്ങള്‍ക്കിടയില്‍ കോവിഡ് കാലഘട്ടത്തിലടക്കം ശ്രദ്ധേയമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയ അഷ്‌കര്‍ പൂഴിത്തല, വര്‍ഷങ്ങളായി ബഹ്‌റൈനിലെ കലാ സാംസ്‌കാരിക രംഗങ്ങളിലും മലയാള സിനിമാ രംഗത്തും നിറസാന്നിധ്യമായി നില്‍ക്കുന്ന ജയാ മേനോന്‍, ഐമാക് ചെയര്‍മാര്‍ ഫ്രാന്‍സിസ് കൈതാരത്ത് എന്നിവരെ ആദരിച്ചു.

ചടങ്ങില്‍ മുഖ്യ അതിഥി ആയിരുന്ന ബഹ്‌റൈന്‍ നോര്‍തേണ്‍ ഗവര്‍ണറേറ്റ് ഇന്‍വെസ്‌ററ്‌മെന്റ് ഡെവലപ്‌മെന്റ് ഓഫീസര്‍ ഇസാം ഇസ അല്‍ഖയ്യാത്ത് ഉപഹാരങ്ങള്‍ കൈമാറി. അവതാരകരായ ഇഷിക പ്രദീപ്, സോണിയ വിനു, ലാല്‍ കെയേഴ്‌സിന്റെ മികച്ച പ്രവര്‍ത്തകരായ തോമസ് ഫിലിപ്പ്, ഡിറ്റോ ഡേവിസ് ,അരുണ്‍.ജി.നെയ്യാര്‍, ഗോപേഷ് മേലോട് എന്നിവര്‍ക്കും ഉപഹാരങ്ങള്‍ നല്‍കി.

സാമൂഹ്യ പ്രവര്‍ത്തകരായ ജ്യോതിഷ് പണിക്കര്‍ ,അനില്‍.യു.കെ, ബിജു ജോര്‍ജ്ജ്, ദീപക് മേനോന്‍, ജോണി താമരശ്ശേരി, ജേക്കബ് തേക്കും തോട്, എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. അരുണ്‍ സുരേഷ്, പ്രാര്‍ത്ഥനാ രാജ്, നക്ഷത്രരാജ്, ആഗ്‌നേയ, ഇഷ്‌ക, ഷഫീഖ്, ഐഡന്‍ ഷിബു, അലിന്‍ ബാബു എന്നിവരുടെ നേത്യത്വത്തില്‍ മോഹന്‍ലാല്‍ സിനിമകളിലെ ഗാനങ്ങളും നൃത്തങ്ങളും കോര്‍ത്തിണക്കിയ കലാവിരുന്ന് സദസ്സിന് ഏറെ ആസ്വാദ്യകരമായി.

മണികുട്ടന്‍, പ്രജില്‍ പസന്നന്‍, ദീപക് തണല്‍, പ്രദീപ്, ഹരിക്യഷ്ണന്‍, വൈശാഖ്, വിഷ്ണു, ജിതിന്‍രാജ്, ബേസില്‍, ജ്യോതിഷ്, ജിതിന്‍, രഞ്ജിത്, ബിനു, ബിപിന്‍, സുബിന്‍, സുബാഷ്, അജിഷ് മാത്യു, എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

Content Highlights: bahrain

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


India vs Ireland 2nd t20 Dublin

2 min

അയര്‍ലന്‍ഡ് വിറപ്പിച്ചുവീണു, രണ്ടാം ട്വന്റി 20 യിലും വിജയിച്ച് പരമ്പര നേടി ഇന്ത്യ

Jun 28, 2022

Most Commented