ലയണ്‍സ് ക്ലബ്ബ് ഓഫ് മലബാര്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു


ലയൺസ് ക്ലബ്ബ് ഓഫ് മലബാർ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ്

മനാമ: ലയണ്‍സ് ക്ലബ്ബ് ഓഫ് മലബാര്‍ ബഹ്റൈന്‍, സ്ത്രീ സൗഹൃദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഗുദൈബിയ ആസ്റ്റര്‍ ഹോസ്പിറ്റലില്‍ വെച്ച് നടന്ന മെഡിക്കല്‍ ക്യാമ്പില്‍ മുന്നൂറോളം പേര്‍ പങ്കെടുത്തു. ക്യാമ്പില്‍ ഗൈനക്കോളജിസ്റ്റ് ഉള്‍പ്പെടെയുള്ള വിദഗ്ദ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമായിരുന്നു. ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം ബഹ്റൈന്‍ പാര്‍ലമെന്റ് അംഗവും കണ്‍സള്‍ട്ടിങ്ങ് ഡോക്ടറും കൂടിയായ ഡോ. മസൂമ എച്ച്. എ റഹിം ഉദ്ഘാടനം ചെയ്തു.

ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് നിസാര്‍ കുന്നംകുളത്തിങ്ങല്‍ അധ്യക്ഷനായ ചടങ്ങില്‍ ജനറല്‍ സെക്രട്ടറി സല്‍മാനുല്‍ ഫാരിസ് സ്വാഗതം ആശംസിച്ചു. പ്രോഗ്രാം ജനറല്‍ കണ്‍വീനറും ലയണ്‍സ് ക്ലബ് വൈസ് പ്രസിഡന്റും ആയ റംഷാദ് അയിലക്കാട്, ലയണ്‍സ് ക്ലബ്ബ് ഡയറക്ടര്‍ മൂസ ഹാജി, വൈസ് പ്രസിഡന്റ് സജിന്‍ ഹെന്‍ട്രി, ആസ്റ്റര്‍ ഓപ്പറേഷന്‍സ് മാനേജര്‍ രജിത്, ഹ്യൂമന്‍ റിസോഴ്‌സ് മാനേജര്‍ ദിവ്യ,മാര്‍ക്കറ്റിങ് മാനേജര്‍ സുല്‍ഫിക്കര്‍, മലയാളി മംസ് മിഡില്‍ ഈസ്റ്റ് ബഹ്റൈന്‍ കോര്‍ഡിനേറ്റര്‍സ് ആയ ഷറീന്‍ ഷൗക്കത്ത്, ഷഫീല യാസിര്‍, സാമൂഹ്യ പ്രവര്‍ത്തകരായ നിസാര്‍ കൊല്ലം, ജേക്കബ് തേക്കുതോട് തുടങ്ങിയവര്‍ സംസാരിച്ചു. ജോയന്റ് സെക്രട്ടറി സുനില്‍ ചെറിയാന്‍ നന്ദി പറഞ്ഞു.ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളായ ഫിറോസ് നങ്ങാരത്ത്, ബിജേഷ്, ഹലീല്‍ റഹ്‌മാന്‍, കരീം, എല്‍ദോ, അരുണ്‍ ജോയ്, ഷാസ് പോക്കുട്ടി, സുനില്‍ ചിറയിന്‍കീഴ് തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി..

Content Highlights: bahrain

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


rahul-riyas

3 min

'നിങ്ങളുടെ ഓഫീസ് അക്രമിച്ചപ്പോള്‍ ഞങ്ങള്‍ അപലപിച്ചില്ലേ, തിരിച്ചുണ്ടായില്ലല്ലോ'; രാഹുലിനോട് റിയാസ്

Jul 2, 2022

Most Commented