വേള്‍ഡ് മലയാളി കൗണ്‍സില്‍ വിമന്‍സ് ഫോറം പ്രവര്‍ത്തനോദ്ഘാടനം


മനാമ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് വിമന്‍സ് ഫോറത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം മെയ് 19 വ്യാഴാഴ്ച വൈകുന്നേരം ഏഴരയ്ക്ക് കെസിഎ ഹാളില്‍ നടക്കും. പരിപാടിയില്‍ മുഖ്യ അതിഥിയായി മനാമ ക്യാപിറ്റല്‍ മുനിസിപ്പാലിറ്റി മെമ്പറും, 2021 ലെ എസ്.എം.ഇ സ്ട്രീറ്റ് ഗ്ലോബല്‍ വുമണ്‍ അവാര്‍ഡ് ജേതാവും, ഗോള്‍ഡന്‍ ട്രസ്റ്റിന്റെ പ്രസിഡന്റും, സി.ഇ.ഓ യും ആയ ഡോ.ലുല്‍വ അല്‍ മുത്‌ലഖും, വിശിഷ്ട അതിഥിയായി മാധ്യമപ്രവര്‍ത്തക രാജി ഉണ്ണികൃഷ്ണനും പങ്കെടുക്കും.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രോവിന്‍സ് പ്രസിഡന്റ് എബ്രഹാം സാമുവേല്‍ അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ ചെയര്‍മാന്‍ ബാബു കുഞ്ഞിരാമന്‍, മിഡില്‍ ഈസ്റ്റ് ചെയര്‍മാന്‍ രാധാകൃഷ്ണന്‍ തെരുവത്ത്, വൈസ് ചെയര്‍ പേഴ്‌സണ്‍ ദീപ ജയചന്ദ്രന്‍, വൈസ് പ്രസിഡന്റ് ഹരീഷ് നായര്‍, വൈസ് ചെയര്‍മാന്‍ വിനോദ് നാരായണന്‍ എന്നിവരും പങ്കെടുക്കും.

വിമന്‍സ് ഫോറം പ്രവര്‍ത്തനോദ്ഘാടനത്തിന്റെ ഭാഗമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ കലാസാംസ്‌കാരിക പരിപാടികളും അരങ്ങേറും. ഏവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി വനിതാ വിഭാഗം പ്രസിഡന്റ് കൃപ രാജീവ്, വൈസ് പ്രസിഡന്റ് ഉഷ സുരേഷ്, ജനറല്‍ സെക്രട്ടറി രേഖ രാഘവന്‍, കലാവിഭാഗം സെക്രട്ടറി സ്വാതി പ്രമോദ്, പബ്ലിക് റിലേഷന്‍സ് & മീഡിയ കണ്‍വീനര്‍ ഭവിഷ അനൂപ്, മെമ്പര്‍ഷിപ് സെക്രട്ടറി രമ സന്തോഷ്, അസിസ്റ്റന്റ് മെമ്പര്‍ഷിപ് സെക്രട്ടറി ഷിജിന്‍ സുജിത് എന്നിവര്‍ ഉള്‍ക്കൊള്ളുന്ന സംഘാടക സമിതി അറിയിച്ചു.

Content Highlights: bahrain

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


vijay babu

2 min

'ഞാന്‍ മരിച്ചുപോകും, അവള്‍ എന്നെ തല്ലിക്കോട്ടെ'; വിജയ് ബാബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്

Jun 27, 2022


Army

1 min

നാല് ദിവസം, 94000 അപേക്ഷകര്‍: അഗ്നിപഥിലേക്ക് ഉദ്യോഗാര്‍ഥികളുടെ ഒഴുക്ക്

Jun 27, 2022

Most Commented