കെ.ജി. ബാബുരാജിന് ബഹ്റൈനില്‍ പൗരസ്വീകരണം വെള്ളിയാഴ്ച


അശോക് കുമാര്‍   

ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയും, ബഹ്റൈൻ ഗുരുദേവ സോഷ്യൽ സൊസൈറ്റിയും, ബഹ്റൈൻ ബില്ലവാസും സംയുക്തമായി സംഘടിപ്പിച്ച വാർത്താസമ്മേളനം

മനാമ: 2021 പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് ജേതാവും പ്രമുഖ വ്യവസായിയുമായ ബി.കെ.ജി ഗ്രൂപ്പ് ചെയര്‍മാന്‍ കെ. ജി. ബാബുരാജിന് ബഹ്റൈനിലെ ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റിയും, ബഹ്റൈന്‍ ഗുരുദേവ സോഷ്യല്‍ സൊസൈറ്റിയും, ബഹ്റൈന്‍ ബില്ലവാസും സംയുക്തമായി സംഘടിപ്പിക്കുന്ന പൗരസ്വീകരണം മേയ് ആറിന് വൈകിട്ട് ആറു മണിക്ക് ബഹ്റൈന്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. കഴിഞ്ഞ രണ്ട് വര്‍ഷമായി കോവിഡ് മൂലം യാതൊരു ഒത്തു ചേരലുകളും അനുവദനീയമായിരുന്നില്ല. എന്നാല്‍ നിലവില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ അയവു വരുത്തിയിട്ടുള്ളതിനാലാണ് ഇത്തരമൊരു സ്വീകരണപരിപാടി നടത്തുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ചടങ്ങില്‍, ശിവഗിരി ധര്‍മ്മ സംഘത്തിന്റെ മാനേജിങ്ങ് കമ്മിറ്റിയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ശിവഗിരി ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്മശ്രീ. സച്ചിദാനന്ദ സ്വാമികളെയും, ജനറല്‍ സെക്രട്ടറി ശ്രീമദ് ഋതംബരാനന്ദ സ്വാമികളെയും, ധര്‍മ്മ സംഘം ട്രസ്റ്റ് ബോര്‍ഡ് അംഗങ്ങളായ ശ്രീമദ് ശാരദാനന്ദ സ്വാമികളെയും, ശ്രീമദ് ഗുരു പ്രസാദ് സ്വാമികളെയും, ശ്രീമദ് വിശാലാനന്ദ സ്വാമികളെയും ആദരിക്കും. ശിവഗിരി ബ്രഹ്മവിദ്യാലയത്തിന്റെ കനക ജൂബിലി ആഘോഷങ്ങളുടെ വിളംബരവും, ശിവഗിരി തീര്‍ത്ഥാടനത്തിന്റെ നവതി ആഘോഷ വിളംബരവും കൂടി ഈ ചടങ്ങില്‍ സ്വാമിമാര്‍ നടത്തും.

ബഹ്‌റൈനിലെ ഇന്ത്യന്‍ അംബാസിഡര്‍ പിയുഷ് ശ്രീവാസ്തവ മുഖ്യാതിഥിയായി പങ്കെടുക്കുന്ന പ്രസ്തുത ചടങ്ങില്‍, പാര്‍ലമെന്റ് അംഗം എന്‍. കെ. പ്രേമചന്ദ്രനും, കേരള നിയമസഭാംഗം എം. കെ. മുനീറും, സെന്റ് മേരീസ് പള്ളി വികാരി റവ: ഫാദര്‍. ബിജുമോന്‍ ഫിലിപ്പോസും, ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജനും, ഇന്ത്യന്‍ ക്ലബ് പ്രസിഡന്റ് കെ. എം.ചെറിയാനും പങ്കെടുക്കും. പരിപാടിയോടനുബന്ധിച്ചു ഒരു മത സൗഹാര്‍ദ്ദ സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്. സിനിമാ താരം നവ്യ നായര്‍ അവതരിപ്പിക്കുന്ന നൃത്തപരിപാടികളും അരങ്ങേറും. പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. കൂടാതെ ബഹറിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ഗതാഗത സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 38377372, 39882437, 39688395 നമ്പറുകളില്‍ ബന്ധപ്പെടുക.

സ്വീകരണ സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനായി ഷാജി കാര്‍ത്തികേയന്‍ (എസ്. എന്‍. സി. എസ്), ബിനു രാജ് (ജി. എസ്. എസ്), രാജ് കുമാര്‍ (ബില്ലവ ബഹ്റൈന്‍) എന്നിവര്‍ ജനറല്‍ കോര്‍ഡിനേറ്റര്‍മ്മാരായി 101 പേരുടെ സ്വാഗത സംഘം രൂപീകരിച്ചു. എസ്. എന്‍. സി. എസ് ചെയര്‍മാന്‍ ജയകുമാര്‍ ശ്രീധരന്‍, ജി. എസ്. എസ് ചെയര്‍മാന്‍ ചന്ദ്രബോസ്, ബഹ്റൈന്‍ ബില്ലവാസ് പ്രസിഡന്റ് ഹരീഷ് പൂജാരി, എസ്. എന്‍. സി. എസ് ജനറല്‍ സെക്രട്ടറി സുനീഷ് സുശീലന്‍, ജി. എസ്. എസ് ജനറല്‍ സെക്രട്ടറി രാജേഷ് കണിയാംപറമ്പില്‍, ബഹ്റൈന്‍ ബില്ലവാസ് കോര്‍ഡിനേറ്റര്‍സ് രാജ്കുമാര്‍, എന്നിവരും എസ്. എന്‍. സി. സിന്റെയും, ജി. എസ്. സിന്റെയും, ബഹ്റൈന്‍ ബില്ലവാസിന്റെയും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും, മുന്‍ ഭാരവാഹികളും, സീനിയര്‍ അംഗങ്ങളും പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

Content Highlights: bahrain

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022

More from this section
Most Commented