പ്രസിഡന്റ് ഷിബു പത്തനംതിട്ട സെക്രട്ടറി മണിക്കുട്ടൻ ട്രഷറർ സുഭാഷ് തോമസ്
ബഹ്റൈന്‍ ഗ്രീന്‍ പാര്‍ക്ക് ഹോട്ടലില്‍ വച്ച് നടന്ന തണല്‍ സൗത്ത് സോണിന്റെ പൊതുയോഗത്തില്‍ 2022-2023 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. തണല്‍ സൗത്ത് സോണ്‍ പ്രസിഡന്റ് ഷിബു പത്തനംതിട്ടയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രക്ഷാധികാരികളായ നിസാര്‍ കൊല്ലം, ബിനു കുന്നന്താനം, റഷീദ് മാഹി എന്നിവര്‍ യോഗം നിയന്ത്രിക്കുകയും പുതിയ കമ്മറ്റിയെ തിരഞ്ഞെടുക്കുകയും ചെയ്തു.
പ്രസിഡന്റ് ഷിബു പത്തനംതിട്ട, വൈസ് പ്രസിഡന്റ് അബ്ദുല്‍ വഹാബ്, സെക്രട്ടറി മണിക്കുട്ടന്, ജോയിന്റ് സെക്രട്ടറി റജബ് തേവലക്കര, ട്രഷറര്‍ സുഭാഷ് തോമസ് അങ്ങാടിക്കല്‍, ചീഫ് കോര്‍ഡിനേറ്ററായി സിബിന് സലീം, കളക്ഷന്‍ കോര്‍ഡിനേറ്ററായി ദീപക് തണല്‍, നവാസ് കുണ്ടറ എന്നിവരേയും തിരഞ്ഞെടുത്തു.
അനസ് റഹിം, ഷാജി മുത്ത മൂതല, സുരേഷ് പുത്തന്‍ വിളയില്‍, രാജേഷ് പന്മന, ജവാദ് വക്കം, ഇസ്മായില്‍, ലാലു, ഹസന് മുഹമ്മദ്, സക്കിര്‍ ഹുസൈന്, സുരേഷ് കുമാര്‍ ,ജയേഷ്, ശ്രീജ ശ്രീധരന്, മിനി മാത്യു എന്നിവര്‍ എക്സിക്യൂട്ടീവ് മെംബേര്സായും കമ്മറ്റിയുടെ രക്ഷാധികാരികളായി സിയാദ് ഏഴംകുളം, നിസാര്‍ കൊല്ലം, റഷീദ് മാഹി, വിനീഷ്, നൗഷാദ് മഞ്ഞപ്പാറ, ബിനു കുന്നന്താനം എന്നിവരും തുടരും.
തുടര്‍ന്ന് നടന്ന യോഗത്തില്‍ ബിനു കുന്നന്താനം, ജവാദ് വക്കം, അനസ് റഹിം, ഹംസാ മുഹമ്മദ്, ഇസ്മായില്‍ എന്നിവര്‍ ആശംസകള്‍ അറിയിക്കുകയും, തണലിന്റെ ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കണമെന്നു അഭിപ്രായപ്പെടുകയും ചെയ്തു. എറണാകുളം , ഇടുക്കി, കോട്ടയം പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളാണ് തണല്‍ സൗത്ത് സോണിന്റെ കീഴില്‍ വരുന്നത്. ഇതില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ താത്പര്യം ഉള്ളവര്‍ ഷിബു പത്തനംതിട്ട (34338436), മണിക്കുട്ടന് (38899576), സുഭാഷ് തോമസ് അങ്ങാടിക്കല്‍ (33780699) എന്നിവരെ ബന്ധപ്പെടേണ്ടതാണ് .
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..