പാക്ട് ബഹ്‌റൈന്‍ വിദ്യാര്‍ത്ഥികളെ ആദരിച്ചു


bahrain

മനാമ: ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക സംഘടനയായ പാലക്കാട് ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ തീയേറ്റര്‍ (പാക്ട്), എല്ലാ വര്‍ഷവും നടത്തിവരാറുള്ള 'സ്റ്റുഡന്റ്‌സ് ഹോണറിങ് സെറിമണി' ബാങ്ങ് സാങ് തായ് ഹോട്ടലില്‍ വച്ച് നടത്തി. ചടങ്ങില്‍ മുഖ്യ അതിഥിയായി, പ്രമുഖ വ്യവസായി പമ്പാവാസന്‍ നായരും, വിശിഷ്ടാതിഥിയായി ഇന്ത്യന്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ആനന്ദ് ആര്‍ നായരും പങ്കെടുത്തു.

ഇക്കൊല്ലം പത്താം ക്ലാസ്സും പന്ത്രണ്ടാം ക്ലാസും പഠനം വിജയകരമായി പൂര്‍ത്തീകരിച്ച ഇരുപതു കുട്ടികളെ ആണ് ചടങ്ങില്‍ ആദരിച്ചത്. കുട്ടികള്‍ സമൂഹത്തോട് കടപ്പാടുള്ള നല്ല പൗരന്മാരായി വളരാനാണു ശ്രമിക്കേണ്ടത് എന്ന് പമ്പാവാസന്‍ നായര്‍ ഓര്‍മപ്പെടുത്തിയപ്പോള്‍, കുട്ടികള്‍ തങ്ങള്‍ക്കു ഇഷ്ടമുള്ള മേഖല സ്വയം തിരഞ്ഞടുത്തു അതില്‍ വൈഭവമുള്ളവരായി തീരുക ആണ് വേണ്ടതെന്നു ആനന്ദ് സൂചിപ്പിച്ചു. ചടങ്ങില്‍ ബഹ്‌റിനിലെ വിവിധ സംഘടനകള്‍ നടത്തിയ മത്സരങ്ങളില്‍ പ്രാവീണ്യം തെളിയിച്ച ശ്രീദക്ഷ സുനിലിനെയും, നേഹ ജഗദീഷിനെയും സമ്മാനങ്ങള്‍ നല്‍കി.

ജി ജി ഓട്ടോ & പ്രോപ്പര്‍ട്ടീസ് ചെയര്‍മാന്‍ രവികുമാര്‍ അഭിനന്ദിച്ചു. തുടര്‍ന്ന് നടന്ന മെംബേര്‍സ് നെറ്റില്‍, പാക്ട് മെംബേര്‍സ് അവതരിപ്പിച്ച വിവിധ കലാ പരിപാടികളും ഗെയിംസും അരങ്ങേറി. പരിപാടികള്‍ക്കിടയില്‍ നടത്തിയ പുതിയ അംഗങ്ങളെ പരിചയപ്പെടുത്തുന്ന ചടങ്ങ് ശ്രദ്ധേയമായി.

Content Highlights: bahrain

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


death

1 min

യുവാവ് കിടപ്പുമുറിയില്‍ മരിച്ചനിലയില്‍: ഭാര്യയുടെ രീതികളില്‍ അസന്തുഷ്ടനെന്ന് കുറിപ്പ്

May 17, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section




Most Commented