തായ്ലന്‍ഡ് കെ എം സി സി പ്രസിഡന്റിന് സ്വീകരണം നല്‍കി


തായ്ലൻഡ് കെ എം സി സി പ്രസിഡന്റ് മുഹമ്മദ് അബ്ദുറഹ്‌മാന് നൽകിയ സ്വീകരണം

മനാമ:തായ്ലന്‍ഡ് കെ എം സി സി പ്രസിഡന്റും കനേഡിയന്‍ ബാങ്കായ നോവ സ്‌കോഷ്യയുടെ ഉന്നത പദവിയില്‍ മുപ്പത്തിനാലു വര്‍ഷം സേവനം അനുഷ്ഠിച്ച മുഹമ്മദ് അബ്ദുറഹ്‌മാന് ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി സ്വീകരണം നല്‍കി. ഒഐസിസി ഓഫീസില്‍ വെച്ചു നടന്ന ചടങ്ങില്‍ ജില്ല വൈസ് പ്രസിഡന്റ് നിസാര്‍ കുന്നംകുളത്തിങ്ങല്‍ അധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി സല്‍മാനുല്‍ ഫാരിസ് സ്വാഗതം ആശംസിച്ചു. ബഹ്റൈന്‍ ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം സ്വീകരണയോഗം ഉദ്ഘാടനം ചെയ്തു.

ബാങ്ക് ഓഫ് നോവ സ്‌കോഷ്യയുടെ ഈജിപ്ത്, മലേഷ്യ, തായ്വാന്‍, ഹോങ്കോങ്, സിങ്കപ്പൂര്‍, ശ്രീലങ്ക, ബംഗ്ലാദേശ്, തായ്‌ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെ ബ്രാഞ്ചുകളില്‍ ജോലി ചെയ്തതിന്റെ ചില പ്രത്യേക അനുഭവങ്ങള്‍ മുഹമ്മദ് അബ്ദുറഹ്‌മാന്‍ തന്റെ മറുപടിയില്‍ പങ്കുവെച്ചു. ജോലി ചെയ്ത രാജ്യങ്ങളുടെ ചരിത്രം, ജീവിത രീതി, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, ഭക്ഷണ രീതികള്‍, ആഘോഷങ്ങള്‍, വിദേശികളോട്, വിശിഷ്യാ തന്നോടും കുടുംബത്തോടും കാണിച്ച സ്‌നേഹപൂര്‍വ്വമായ അവരുടെ പെരുമാറ്റം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം വൈകാരികമായി സംസാരിച്ചത് കേള്‍വിക്കാര്‍ക്ക് വ്യത്യസ്ത അനുഭവമായി മാറി.

ചേരിചേരാ രാജ്യങ്ങളുടെ ആഭിമുഖ്യത്തില്‍ ആധുനിക ഈജിപ്തിന്റെ ശില്പി ഗമാല്‍ അബ്ദുല്‍ നാസറുമൊത്ത് ഭാരത രാഷ്ട്ര ശില്‍പ്പി ചാച്ചാ നെഹ്‌റു നല്‍കിയ സംഭാവനകള്‍ക്ക് നെഹ്‌റുജിയോടുള്ള ആദരസൂചകമായി തന്റെ കുഞ്ഞുങ്ങള്‍ക്ക് 'നെഹ്‌റു', 'ഇന്ദിരാ പ്രിയദര്‍ശിനി' എന്ന് പേരുകള്‍ നല്‍കിയ ഈജിപ്ഷ്യന്‍ പൗരനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ സദസ്സിന് പുതിയ അറിവായി.

തന്റെ ജീവിതത്തില്‍ താന്‍ സന്തോഷവാന്‍ ആണെന്നും ഇനി താന്‍ നേടിയ അനുഭവങ്ങളും അറിവുകളും വളര്‍ന്നു വരുന്ന തലമുറക്ക് പകര്‍ന്നു നല്‍കുവാനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ബഹ്റൈനിലെത്തിയ അദ്ദേഹം പാലക്കാട് ജില്ലയിലെ കരിമ്പയില്‍ വിശ്രമ ജീവിതം നയിക്കുകയാണ്. വിശ്രമ ജീവിതത്തിലും വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളില്‍ അദ്ദേഹം സജീവമായി ഇടപെട്ടു കൊണ്ടിരിക്കുന്നു. യോഗത്തില്‍ ഒഐസിസി ദേശീയ ജനറല്‍ സെക്രട്ടറി ബോബി പാറയില്‍, ദേശീയ സെക്രട്ടറിമാരായ മാത്യൂസ് വാളക്കുഴി, ജവാദ് വക്കം, ജില്ല പ്രസിഡന്റുമാരായ ഷാജി പൊഴിയൂര്‍, ചെമ്പന്‍ ജലാല്‍, ഫിറോസ് അറഫ, മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി റംഷാദ് അയിലക്കാട്, മുഹമ്മദ് റസാഖ് തുടങ്ങിയവര്‍ സംസാരിച്ചു.

Content Highlights: bahrain

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022

More from this section




Most Commented