.jpg?$p=9443d89&f=16x10&w=856&q=0.8)
ഖലീഫ സ്പോർട്സ് സിറ്റിയിൽ നടക്കുന്ന 'ബ്രേവ് സിഎഫ് 57'ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയ ഹിസ് ഹൈനസ് ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ
മനാമ: സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സിന്റെ ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും പബ്ലിക് സ്പോര്‍ട്സ് അതോറിറ്റി പ്രസിഡന്റും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ രക്ഷാധികാരത്തില്‍, ബഹ്റൈന്‍ മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സ് ഫെഡറേഷന്, ഇന്റര്‍നാഷണല്‍ മിക്സഡ് മാര്‍ഷല്‍ ആര്‍ട്സ് ഫെഡറേഷനും ഖാലിദ് ബിന്‍ ഹമദ് സ്പോര്‍ട്സ് ഓര്‍ഗനൈസേഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ബ്രേവ് സി.എഫ് 57 മത്സരങ്ങള്‍ക്ക് ബഹ്റൈനില്‍ തുടക്കമായി.
ഉദ്ഘാടന ചടങ്ങില്‍ ഹിസ് ഹൈനസ് ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫയോടൊപ്പം, ഹിസ് ഹൈനസ് സുല്‍ത്താന്‍ ബിന്‍ ദൈജ് അല്‍ ഖലീഫ, ഹിസ് ഹൈനസ് ഷെയ്ഖ് ഈസ ബിന്‍ റാഷിദ് ബിന്‍ ഈസ അല്‍ ഖലീഫ, യുവജന കായിക കാര്യ മന്ത്രി അയ്മാന്‍ ബിന്‍ തൗഫീഖ് അല്മൊയ്യെദ്, ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി സിഇഒ ഡോ. അബ്ദുള്‍ റഹ്മാന് സദേഖ് അസ്കര്‍, ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി സെക്രട്ടറി ജനറല്‍, ഫാരിസ് മുസ്തഫ അല്‍ കൂഹേജി, ഇന്റര്‍നാഷണല്‍ മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സ് ഫെഡറേഷന് പ്രസിഡന്റ് കെറിത്ത് ബ്രൗണ്‍, ബഹ്റൈന്‍ മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സ് അസോസിയേഷന് പ്രസിഡന്റ് മുഹമ്മദ് അലി കമ്പാര്‍, ഖാലിദ് ബിന്‍ ഹമദ് സ്പോര്‍ട്സ് ഓര്ഗനൈസേഷന് പ്രസിഡന്റ് മുഹമ്മദ് ഷാഹിദ് എന്നിവരും നിരവധി ക്ഷണിതാക്കളും പങ്കെടുത്തു.
അഞ്ച് ദിവസം നീളുന്ന ബ്രേവ് ഇന്റര്‍നാഷണല്‍ കോംബാറ്റ് വീക്ക് ഖലീഫ സ്പോര്‍ട്സ് സിറ്റിയില്‍ ചൊവ്വാഴ്ചയാണ് ആരംഭിച്ചത്. ആരാധകര്‍ കാത്തിരുന്ന ബ്രേവ് സി.എഫ് 57 മത്സരങ്ങളില്‍ 17 രാജ്യങ്ങളില്‍നിന്നുള്ള 24 താരങ്ങളാണ് മാറ്റുരക്കുന്നത്. എം.എം.എ സൂപ്പര്‍ കപ്പിന്റെ ആദ്യ പതിപ്പിനും ഇത്തവണ ബഹ്റൈന്‍ സാക്ഷിയാകും. ആയോധനകലകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ചാമ്പ്യന്‍ഷിപ്പില്‍ 2,25,000 ഡോളറിന്റെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. അയര്‍ലന്‍ഡ്, മെക്സിക്കോ, താജിക്കിസ്താന്‍, ബഹ്റൈന്‍, കസാഖിസ്താന്‍ എന്നിവിടങ്ങളില്‍നിന്നുള്ള താരങ്ങളും ഓഷ്യാനിയ, ബാല്‍ക്കന്‍സ്, അറബ് ചാമ്പ്യന്മാരുമാണ് എം.എം.എ സൂപ്പര്‍ കപ്പില്‍ പങ്കെടുക്കുന്നത്. ഓരോ ടീമിലും രണ്ട് വനിതകള്‍ ഉള്‍പ്പെടെ ഒമ്പത് ഫൈറ്റര്‍മാര്‍ വീതം ഉണ്ടാകും.
മാര്‍ച്ച് 9 മുതല്‍ 12 വരെയാണ് എം.എം.എ സൂപ്പര്‍ കപ്പ് അരങ്ങേറുന്നത്. പുരുഷതാരം റമസാന്‍ ഗിടിനോവ്, വനിതാതാരം സബ്രീന ലോറന്റീന ഡിസൂസ എന്നിവര്‍ ഉള്‍പ്പെട്ട ടീമാണ് ബഹ്റൈനുവേണ്ടി അണിനിരക്കുന്നത്. ബ്രേവ് സി.എഫ് 57 മത്സരങ്ങളില്‍ പങ്കെടുക്കുന്ന താരങ്ങള്‍ കഴിഞ്ഞ ദിവസം തന്നെ ബഹ്റൈനില്‍ എത്തിയിരുന്നു. വൈകിട്ട് ആറിനാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ബഹ്റൈന്‍ താരം ഹംസ കൂഹേജിയും കനേഡിയന്‍-ഐറിഷ് താരം ബ്രാഡ് കറ്റോണയും തമ്മിലുള്ള സൂപ്പര്‍ പോരാട്ടം വെള്ളിയാഴ്ച നടക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..