ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന പ്രൊഫ. നരേന്ദ്ര പ്രസാദ് അനുസ്മരണ നാടകോത്സവത്തിൽ ആദ്യദിവസം അരങ്ങേറിയ, ബേബിക്കുട്ടൻ സംവിധാനം ചെയ്ത 'ദ ലാസ്റ്റ് സല്യൂട്ട്' എന്ന നാടകത്തിൽനിന്ന് | Photo: സത്യൻ പേരാമ്പ്ര
മനാമ:ബഹ്റൈന്‍ കേരളീയ സമാജം സ്‌കൂള്‍ ഓഫ് ഡ്രാമ സംഘടിപ്പിക്കുന്ന, പ്രൊഫസര്‍ നരേന്ദ്ര പ്രസാദ് അനുസ്മരണ നാടകോത്സവത്തിന് തുടക്കമായി. നാടകോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം സമാജം പ്രസിഡന്റ് പി വി രാധകൃഷ്ണ പിള്ള ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു ചടങ്ങില്‍ സമാജം ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍ ആശംസകള്‍ അറിയിച്ചു.
കലാ വിഭാഗം സെക്രട്ടറി പ്രദീപ് പതേരി സ്വാഗതം ആശംസിച്ച ചടങ്ങില്‍ സമാജം ഭരണ സമിതി അംഗങ്ങള്‍, സ്‌കൂള്‍ ഓഫ് ഡ്രാമ കണ്‍വീനര്‍ വിനോദ് വി ദേവന്‍, നാടകോത്സവത്തിന്റെ കോര്‍ഡിനേറ്റര്‍ വിനോദ് അളിയത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് സ്‌കൂള്‍ ഓഫ് ഡ്രാമയും ലൈബ്രറി വിങ്ങും സംയുക്തമായി അവതരിപ്പിച്ച നാടകം 'ദ ലാസ്റ്റ് സല്യൂട്ട്' അരങ്ങേറി.
കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു നടത്തിയ ചടങ്ങില്‍ നിരവധി നാടക ആസ്വാദകരാണ് നാടകം കാണാന്‍ എത്തിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടക്കുന്ന നാടകങ്ങള്‍ ആസ്വദിക്കുന്നതിനു എല്ലാവരെയും ബഹ്റൈന്‍ കേരളീയ സമാജത്തിലേക്കു സ്വഗതം ചെയ്യുന്നതായി സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, സമാജം ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍ എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
ജനുവരി 11 മുതല്‍ 19 വരെ, കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഗ്രീന്‍ ഷീല്‍ഡ് ഉള്ളവര്‍ക്ക് മാത്രമാണ് പ്രവേശനം. ഒന്‍പത് നാടക ഉത്സവരാവുകളിലേക്ക് കൃത്യം എട്ട് മണിക്ക് മുമ്പായി ആസ്വാദകര്‍ എത്തണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: പ്രോഗ്രാം കണ്‍വീനര്‍ വിനോദ് അളിയത്ത് (3378 2001)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..