-
മനാമ: ഇന്ത്യന്‍ സ്‌കൂളില്‍ അന്താരാഷ്ട്ര അറബി ഭാഷാ ദിനം ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി നിരവധി ഭാഷാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനായി സംഘടിപ്പിച്ചു. സ്‌കൂള്‍ അറബിക് വകുപ്പ് മേധാവി റുഖയ റഹീം നേതൃത്വം നല്‍കി. ഇസ്ലാമിക വിശ്വാസത്തില്‍ അറബി ഭാഷയ്ക്ക് ഒരു പ്രധാന പങ്കുണ്ടെന്നു അവര്‍ പറഞ്ഞു. പവര്‍പോയിന്റ് അവതരണങ്ങള്‍, അറബി കഥപറച്ചില്‍, കവിതാ പാരായണം, അറബി ഭാഷയുടെ ചരിത്രപരമായ വികാസത്തെക്കുറിച്ചുള്ള വീഡിയോ ക്ലിപ്പുകള്‍, ലോക ഭൂപടത്തില്‍ അറബി ഭാഷ സംസാരിക്കുന്ന രാജ്യങ്ങളെ നിര്‍വചിക്കല്‍ എന്നിവ ഉള്‍പ്പെട്ടതായിരുന്നു പ്രവര്‍ത്തനങ്ങള്‍.
ഡിസംബര്‍ 18 യുനെസ്‌കോയുടെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും അറബി ഭാഷ ദിനമായി ആചരിച്ചു വരുന്നു. അറബിക് ഐക്യരാഷ്ട്രസഭയുടെ ഔദ്യാഗിക ഭാഷയായി പ്രഖ്യാപിക്കപ്പെട്ടത് 1973 ഡിസംബര്‍ 18 നായിരുന്നതിനാലാണിത്. ബഹുഭാഷാപരതയും, സാംസ്‌ക്കാരിക നാനാത്ത്വവും കൊണ്ടാടുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യങ്ങളില്‍ ഒന്ന്. അറബി ഭാഷയുടെ സമ്പന്നമായ വൈവിധ്യം, വിവിധ തരത്തിലുള്ള സാംസ്‌കാരിക ആവിഷ്‌കാരങ്ങളുമായുള്ള അതിന്റെ ദൃഢമായ ബന്ധങ്ങള്‍ എന്നിവയും അറബി ഭാഷയും കാലിഗ്രാഫിയും ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള അവതരണങ്ങളും ആഘോഷത്തിന്റെ ഭാഗമായി നടന്നു. പരിപാടിയില്‍ സജീവമായി പങ്കെടുത്ത വിദ്യാര്‍ത്ഥികളെയും ആഘോഷങ്ങള്‍ ഏകോപിപ്പിച്ച അധ്യാപകരെയും ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍, സെക്രട്ടറി സജി ആന്റണി, പ്രിന്‍സിപ്പല്‍ വി ആര്‍ പളനിസ്വാമി എന്നിവര്‍ അഭിനന്ദിച്ചു.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..