
റെഡി മെയ്ഡ് അസോസിയേഷൻ വാർഷിക പൊതുയോഗം
മനാമ: ബഹ്റൈന്‍ ഹോള്‍സെയില്‍ റെഡി മെയ്ഡ് ഗാര്‍മെന്റ്സ്/ഡീലേഴ്സ് അസോസിയേഷന് വാര്‍ഷിക പൊതുയോഗം ബഹ്റൈന്‍ കെഎംസിസി ഹാളില്‍ ചേര്‍ന്നു. ജന.സെക്രട്ടറി മുസ്തഫ സിറ്റിയുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച യോഗത്തില്‍ പ്രസിഡന്റ് അര്‍ഷാദ് സിറ്റി ലൈഫ് അദ്ധ്യക്ഷത വഹിച്ചു. ബഹ്റൈന്‍ കെഎംസിസി നേതാവും റെഡിമെയ്ഡ് വ്യാപാരിയുമായ കുട്ടൂസ മുണ്ടേരി ഉല്‍ഘാടനം നിര്‍വഹിച്ചു. കച്ചവട രംഗത്തെ ഐക്യം ബിസിനസില്‍ ഗുണം ചെയ്യുമെന്നും ഈ കൂട്ടായ്മ കാലഘട്ടത്തിന്റെ ആവശ്യമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദേഹം പറഞ്ഞു.
കെഎംസിസി സ്റ്റേറ്റ് ജന.സെക്രട്ടറി ഹസൈനാര്‍ കളത്തിങ്കല്‍ മുഖ്യ പ്രഭാഷണം നടത്തി. ബഹ്റൈനിലെ ഹോള്‍സെയില്‍ റെഡിമെയ്ഡ് വില്പന രംഗത്ത് പ്രവര്‍ത്തിക്കുന്നവരായിരുന്നു തങ്ങളെപോലുള്ള സാമൂഹ്യ പ്രവര്‍ത്തകരുടെ നട്ടെല്ലെന്നും അവരുടെ കൂട്ടായ്മ ബഹ്റൈന്‍ പ്രവാസി സമൂഹത്തിന് ഗുണമായി ഭവിക്കുമെന്നും ഹസൈനാര്‍ കളത്തിങ്കല്‍ മുഖ്യ പ്രഭാഷണത്തില്‍ പറഞ്ഞു. ഒ.കെ.കാസിം, സലീം തളങ്കര, ഇബ്രാഹിം ദിനാര്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.
മരണമടഞ്ഞ വഴികാട്ടിയും ഉപദേശക സമിതിയംഗവുമായിരുന്ന ബഷീര്‍ക്കയെ (അബു ഫറാസ്) സദസ്സ് അനുസ്മരിച്ചു. ഇനാറ മോള് എന്ന കുട്ടിയുടെ ചികിത്സക്ക് വേണ്ടി കൂട്ടായ്മ പിരിച്ച ഫണ്ട് ബന്ധപ്പെട്ടവര്‍ക്ക് വൈസ് പ്രസിഡന്റ് സൈമണ്‍ ഗ്രീന്‍ ബേര്‍ഡ് വേദിയില്‍ വെച്ച് കൈമാറി. കഴിഞ്ഞ കാലയളവിലെ സമ്പൂര്‍ണ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കും സെക്രട്ടറി മുസ്തഫ അവതരിപ്പിച്ചു. റിപ്പോര്ട്ടിന്മേലുള്ള ചര്‍ച്ചയില്‍ ഭേദഗതികളൊന്നും ഇല്ലാതെ അംഗീകരിച്ചു പാസ്സാക്കി.
ഡബ്ല്യൂആര്എയിലെ സ്റ്റാഫുകളെല്ലാം ഒപ്പിട്ട് നല്കിയ, വെള്ളിയാഴ്ച ഉച്ചക്ക് ശേഷം അവധി എന്ന ആവശ്യമടങ്ങിയ നിവേദനം വേദിയില്‍ വെച്ച് പ്രസിഡണ്ടിന് കൈമാറുകയും സദസ്സില്‍ വെച്ച് അത് പ്രസിഡണ്ട് വായിക്കുകയും തുടര്‍ നടപടികള്‍ക്കായി വര്‍ക്കിംഗ് കമ്മിറ്റിയെ യോഗം ചുമതലപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് നടന്ന ഭാരവാഹികളുടെ തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനല്‍, സംഘടനാ കോര്‍ഡിനേറ്റര്‍ ഇഖ്ബാല്‍ താനൂര്‍ അവതരിപ്പിച്ചു.
പാനല്‍ സദസ്സ് ഐക്യകണ്ഠേന അംഗീകരിച്ചു. പുതിയ കമ്മിറ്റി ചുമതല ഏറ്റെടുത്തു. തുടര്‍ന്ന് സംഘടനയുടെ മെമ്പര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് വിതരണ ഉല്‍ഘാടനം മുതിര്‍ന്ന മെമ്പര്‍ ഇബ്രാഹിമിന് നല്കി രക്ഷാധികാരി സലീം തളങ്കര നിര്‍വ്വഹിച്ചു. ജോ. സെക്രട്ടറി കാസിം പി നന്ദി പ്രകാശിപ്പിച്ചു. തൊഴിലാളികളും തൊഴിലുടമകളും ഒരേ ഹാളില്‍ അടുത്തടുത്തിരുന്ന് സൗഹൃദം പങ്കിട്ട് 115 ഓളം പേര് പങ്കെടുത്ത മനോഹരമായൊരു സായാഹ്നം അംഗങ്ങള്‍ക്ക് നവ്യാനുഭവമായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..