ഇന്ദിരാ ഗാന്ധിയുടെ ജീവിത സമര്‍പ്പണം രാജ്യത്തിന്റെ കരുത്ത് - ഒഐസിസി


-

മനാമ: രാജ്യത്തിന് വേണ്ടി അവസാന തുള്ളി രക്തം പോലും സമര്‍പ്പിച്ച ഇന്ദിരാ ഗാന്ധിയുടെ സമര്‍പ്പണ ജീവിതം രാജ്യത്തിന് കരുത്ത് പകര്‍ന്നു എന്ന് ഒഐസിസിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഇന്ദിരാ ഗാന്ധിയുടെ മുപ്പത്തിയേഴാം രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ച് നടത്തിയ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്ത നേതാക്കള്‍ അഭിപ്രായപ്പെട്ടു.

ലോകത്തിന് മുന്‍പില്‍ രാജ്യത്തെ ആണവ ശക്തിയാക്കി മറ്റുവാനും, രാജ്യത്തെ ബാങ്കുകളുടെ ദേശസാത്കരണത്തിലൂടെ സാധാരണക്കാര്‍ക്കും, പാവപ്പെട്ടവര്‍ക്കും ബാങ്കുകളുടെ സഹായം ലഭ്യമാക്കുവാനും ഇന്ദിരാ ഗാന്ധിക്ക് കഴിഞ്ഞു. രാജ്യത്തിന്റെ അതിര്‍ത്തികള്‍ കാക്കുന്നതോടൊപ്പം, രാജ്യത്തിനുള്ളില്‍ നിന്ന് രാജ്യത്തിന് എതിരെ പ്രവര്‍ത്തിക്കുന്നവരെ അമര്‍ച്ച ചെയ്യുവാനും അവര്‍ക്ക് സാധിച്ചു. ഇപ്പോള്‍ രാജ്യ സ്‌നേഹം പ്രസംഗിച്ചു നടക്കുന്നവര്‍ യഥാര്‍ത്ഥ രാജ്യസ്‌നേഹം എന്താണ് എന്ന് മനസ്സിലാക്കുവന്‍ ഇന്ദിരാ ഗാന്ധിയുടെ ജീവിതം പരിശോധിച്ചാല്‍ മനസ്സിലാക്കുവന്‍ സാധിക്കും. അടിയന്തിരാവസ്ഥക്ക് ശേഷം തകര്‍ന്നുപോയ കോണ്‍ഗ്രസ് പാര്‍ട്ടിയെ തിരിച്ചു കൊണ്ട് വരുവാന്‍ ഇന്ദിരാഗാന്ധിക്ക് സാധിച്ചു എങ്കില്‍ ഇപ്പോള്‍ ഉള്ള താത്കാലിക പരാജയത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കാനും കോണ്‍ഗ്രസ്സിന് സാധിക്കും എന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.

ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ച യോഗം ഒഐസിസി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി രാജു കല്ലുംപുറം ഉത്ഘാടനം ചെയ്തു. ദേശീയ സെക്രട്ടറിമാരായ ജവാദ് വക്കം, മാത്യൂസ് വാളക്കുഴി, മനു മാത്യു, ദേശീയ കമ്മറ്റി അംഗം ഉണ്ണികൃഷ്ണപിള്ള, ജില്ലാ പ്രസിഡന്റ്മാരായ ജി ശങ്കരപ്പിള്ള, നസീം തൊടിയൂര്‍, ജില്ലാ സെക്രട്ടറി സല്‍മാനുല്‍ ഫാരിസ്, ഒഐസിസി നേതാക്കളായ ഗിരീഷ് കാളിയത്ത്, സൈദ്, റോയ് മാത്യു, സുരേഷ് കരുനാഗപ്പള്ളി എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented