പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്റർ ലോഗോ പ്രകാശനം ചെയ്തപ്പോൾ
മനാമ: പ്രവാസി ലീഗല്‍ സെല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ ലോഗോ പ്രകാശനം ബഹ്റൈന്‍ മീഡിയ സിറ്റിയില്‍ വെച്ച് നടന്നു. ചാപ്റ്റര്‍ കണ്ട്രി ഹെഡ് സുധീര്‍ തിരുനിലത്ത്, കോര്‍ഡിനേറ്റര്‍ അമല്‍ദേവ്, സെക്രട്ടറി സുഷമ എന്നിവരും മറ്റു ഭാരവാഹികളും ഗവേണിങ് കൗണ്‍സില്‍ അംഗങ്ങളും പങ്കെടുത്തു.
പ്രവാസി ലീഗല്‍ സെല്‍ ബഹ്റൈന്‍ ചാപ്റ്റര്‍, ഐമാക്ക് ബഹ്റൈന്‍ മീഡിയാ സിറ്റിയുമായി സഹകരിച്ചുകൊണ്ട് 'പ്രവാസികളും നിയമപ്രശ്നങ്ങളും' എന്ന വിഷയത്തെ ആസ്പദമാക്കി വെബിനാര്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. നവംബര്‍ നാലിന് വൈകുന്നേരം ആറുമണിക്ക്, ഐ സി ആര് എഫ് ചെയര്മാന് ഡോക്ടര്‍ ബാബു രാമചന്ദ്രന് ബഹ്റൈന്‍ മീഡിയാ സിറ്റിയില്‍ വെബിനാര്‍ ഉദ്ഘാടനം ചെയ്യും.
പി എല്‍ സി ഗ്ലോബല്‍ പ്രസിഡന്റ്, സുപ്രീം കോര്‍ട്ട് അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ്, അഡ്വക്കേറ്റ് ജോസ് എബ്രഹാം വിഷയം അവതരിപ്പിച്ചു സംവദിക്കും. ഐ സി ആര് എഫ് വൈസ് ചെയര്മാന് അഡ്വക്കേറ്റ് വി കെ തോമസ്, ബഹ്റൈനിലെ നിയമ പ്രശ്നങ്ങള്‍ക്ക് ഉത്തരം നല്‍കും. കണ്ട്രി ഹെഡ് സുധീര്‍ തിരുനിലത്ത്, കോഡിനേറ്റര്‍ അമല്‍ദേവ്, ബഹ്റൈന്‍ മീഡിയ സിറ്റി ചെയര്മാന് ഫ്രാന്‍സിസ് കൈതാരത്ത് തുടങ്ങിയവര്‍ സംസാരിക്കും.
ബി എം സി ഗ്ലോബല്‍ ലൈവിന്റെ ഫേസ്ബുക്ക് യൂട്യൂബ് ചാനലുകളിലൂടെയും പി എല്‍ സി ഗ്ലോബലിന്റെ ഫേസ്ബുക്ക് പേജിലൂടെയും പരിപാടിയില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 39461746, 33052485 , 33052258
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..