ബഹ്റൈൻ കെ. എം.സി.സി ഹമദ് ടൌൺ കമ്മറ്റിയുടെ കുടുംബ സഹായ ഫണ്ട് അബൂബക്കർ പാറക്കടവിൽ നിന്നും എ. കെ. എം അഷ്റഫ് എം. എൽ.എ സ്വീകരിക്കുന്നു.
മനാമ: കോവിഡ് മൂലം ബഹ്റൈനില്‍ മരണപ്പെട്ട ഹമദ് ടൗണ്‍ കെ എം സി സി മെമ്പറായ കാസര്‍കോഡ് സ്വദേശിയുടെ കുടുംബത്തെ സഹായിക്കാന്‍ കെ എം സി സി ഹമദ് ടൗണ്‍, സമസ്ത ഏരിയ, കാസര്‍ഗോഡ് ജില്ല, മഞ്ചേശ്വരം വെല്‍ഫയര്‍ അസോസിയേഷന് എന്നീ കമ്മിറ്റികളുടെ സഹകരണത്തോടെ സ്വരൂപിച്ച ഫണ്ട് ഉപ്പള സി എച്ച് സൗധത്തില്‍ നടന്ന ചടങ്ങില്‍ എ. കെ. എം അഷ്റഫ് എം.എല്‍.എക്ക് ബഹ്റൈന്‍ കെ. എം. സി. സി റിലീഫ് കമ്മറ്റി ചെയര്മാന് അബൂബക്കര്‍ പാറക്കടവ് കൈമാറി. മുസ്ലിം ലീഗ് മണ്ഡലം പ്രിസിഡണ്ട് ടി എ മൂസ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.കെ ആരിഫ് സ്വാഗതം പറഞ്ഞു. ജില്ലാ മുസ്ലിംലീഗ് വൈസ് പ്രിസിഡണ്ട് എം ബി യൂസുഫ് ഹാജി ഉദ്ഘാടനം ചെയ്തു. ബഹറൈന്‍ കെ എം സി സി വൈസ് പ്രിസിഡണ്ട് ശംസുദ്ധീന്‍ വെള്ളികുളങ്ങര മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ മുസ്ലിംലീഗ് സെക്രട്ടറി അസീസ് മരിക്കെ, സക്കരിയ്യ എടചേരി, മണ്ഡലം ലീഗ് ഭാരവാഹികളായ അഷ്റഫ് കര്‍ള, പി എച്ച് അബ്ദുല്‍ ഹമീദ് മച്ചംപാടി, അബ്ബാസ് ഓണന്ത, എം എസ് എ സത്താര്‍ ഹാജി, ഹമീദ് കുഞ്ഞാലി, യൂത്ത് ലീഗ് ജില്ല പ്രിസിഡണ്ട് അസീസ് കളത്തൂര്‍, ജില്ല കെ എം സി സി ഭാരവാഹികളായ കുഞ്ഞാമു ബെദിര, റഫീഖ് ക്യാമ്പസ്, ഇബ്രാഹിം ചാല, അബ്ദുല്ല പുത്തൂര്‍, മണ്ഡലം സെക്രട്ടറി ശമീര്‍ ബേക്കൂര്‍, പി എം സലീം, ഉമ്മര്‍ അപ്പോളൊ, സൈഫുള്ള തങ്ങള്‍, സയ്യിദ് ഹാദി തങ്ങള്‍, സെഡ് എ കയ്യാര്‍, ഇര്‍ഷാദ് മൊഗ്രാല്‍, അബ്ദുല്ല കണ്ടത്തില്‍, ബി.എം മുസ്തഫ, അബ്ദുല്ല മാദേരി, സെഡ് എ മൊഗ്രാല്‍, റഹീം സോങ്കാല്‍, അബ്ദുല്‍ റഹ്മാന് ബന്തിയോട്, അബ്ദുല്ല ബംബ്രാണ, അബ്ദുല്‍ റഹ്മാന്, ശരീഫ് ഉപ്പള, റഹീം പള്ളം, ജംഷീര്‍ മൊഗ്രാല്‍, ഹനീഫ് ഉപ്പള എന്നിവര്‍ സംബന്ധിച്ചു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..