-
മനാമ: ബഹ്റൈന്‍ ശ്രീനാരായണാ കള്‍ച്ചറല്‍ സൊസൈറ്രി (എസ്.എന്‍.സി.എസ്) സ്പീക്കേഴ്സ് ഫോറത്തിന്റെ നൂറാം അധ്യായം സില്‍വര്‍ ജൂബിലി ഹാളില്‍ വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
അംഗങ്ങളുടെ വ്യക്തിത്വ വികാസവും, നേതൃത്വപാടവവും, ആശയവിനിമയത്തിലെ കഴിവും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന പ്രസംഗ കളരിയുടെ 100ാം അധ്യായത്തില്‍ സ്പീക്കേര്‍സ് ഫോറം കണ്‍വീനര്‍ ജയചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ടോസ്റ്റ് മാസ്റ്റര്‍ അഡ്വ: അബ്ദുള്‍ ജലീല്‍ അബ്ദുള്ള മുഖ്യ വിലയിരുത്തല്‍ നടത്തി. പ്രശാന്ത് കെ.കെ. ഗുരുചിന്ത അവതരിപ്പിക്കുകയും സ്പീക്കേര്‍സ് ഫോറം അംഗങ്ങളായ സാബു പാല, അജിത് കുമാര്‍ പദ്ധതി പ്രസംഗങ്ങളും, സന്തോഷ്, ജയേഷ് പദ്ധതി പ്രസംഗങ്ങള്‍ വിശകലനം ചെയ്യുകയും ചെയ്തു. നിമിഷ പ്രസംഗ വിഷയാവതാരകയായി സിനി അമ്പിളിയും, അംഗങ്ങള്‍ നിമിഷ പ്രസംഗങ്ങളും അവതരിപ്പിച്ചു.
ആക്ടിങ് ചെയര്മാന് പവിത്രന് പൂക്കോട്ടി, ജനറല്‍ സെക്രട്ടറി സുനീഷ് സുശീലന് , സ്പീക്കേര്‍സ് ഫോറം പ്രസിഡന്റ് വിശ്വനാഥന്, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, മുന്‍ ഭാരവാഹികള്‍ എന്നിവര്‍ ആശംസ നേര്‍ന്നു. സുരേഖ ജീമോന്‍ അവതാരകയായി. സ്പിക്കേര്സ് ഫോറം കോഡിനേറ്റര്‍ ഷൈജു കൂരന്‍ നന്ദി രേഖപ്പെടുത്തി.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..