റിയാസ് വെള്ളച്ചാലിനു യാത്രയയപ്പ് നല്‍കി


ബഹ്റൈൻ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന റിയാസ് വെള്ളച്ചാലിനു ജലീൽ മെമെന്റോ നൽകുന്നു

മനാമ: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സിഎച്ച് സെന്ററുകള്‍ക്ക് തണലേകാന്‍ കെഎംസിസി ബഹ്റൈന്‍ സിഎച്ച് സെന്ററിന് കരുത്ത് പകരണമെന്നു കെഎംസിസി ബഹ്റൈന്‍ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍ ആവശ്യപ്പെട്ടു. കെഎംസിസി ബഹ്റൈന്‍ സിഎച്ച് സെന്റര്‍ സംഘടിപ്പിച്ച പ്രവര്‍ത്തക സമിതി യോഗവും യാത്രയയപ്പ് സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം സിഎച്ച് സെന്റര്‍ ഡോര്‍മെട്ടറി നവീകരണത്തിന് എട്ട് ലക്ഷം രൂപയും സിഎച്ച് സെന്റര്‍ കോഴിക്കോട് നിര്‍മ്മിച്ച ഫിസിയോ തെറാപ്പി യൂണിറ്റിന് വേണ്ടി ഇരുപത് ലക്ഷം രൂപയും ഉള്‍പ്പടെ നാല്‍പത് ലക്ഷത്തോളം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കമ്മിറ്റിയെ ഹബീബ് റഹ്മാന്‍ അഭിനന്ദിച്ചു. ആക്ടിങ് പ്രസിഡന്റ് റഷീദ് ആറ്റൂര്‍ അദ്ധ്യക്ഷത വഹിച്ചു

ബഹ്റൈന്‍ പ്രവാസം അവസാനിപ്പിച്ചു നാട്ടില്‍ മടങ്ങുന്ന വൈസ് പ്രസിഡന്റ് റിയാസ് വെള്ളചാലിന് ജലീല്‍ മെമെന്റോ നല്‍കി. ബഹ്റൈനിലെ വിവിധ സിഎച്ച് സെന്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ട് പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ യോഗം തീരുമാനിച്ചു. കെഎംസിസി സംസ്ഥന ജന.സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍, സംസ്ഥാന ഭാരവാഹികളായ കുട്ടൂസ മുണ്ടേരി, കെപി മുസ്തഫ, റഫീഖ് തോട്ടക്കാര, ഒകെ കാസിം എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രെട്ടറി പികെ ഇസ്ഹാഖ് സ്വാഗതവും വൈസ് പ്രസിഡന്റ് ഫൈസല്‍ കോട്ടപ്പള്ളി നന്ദിയും പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented