സഫ്രഗൻ മെത്രാപ്പോലീത്താമാരായി സ്ഥാനമേറ്റവരെ അനുമോദിക്കുന്നതിനായി ബഹ്‌റൈൻ മാർത്തോമ്മാ ഇടവക സംഘടിപ്പിച്ച അനുമോദന സമ്മേളനം
മനാമ: മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ സഫ്രഗന്‍ മെത്രാപ്പോലീത്താമാരായി സ്ഥാനമേറ്റ റൈറ്റ് റവ.ഡോ. യുയാക്കീം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്താ, റൈറ്റ് റവ. ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്താ എന്നിവരെ അനുമോദിക്കുന്നതിനായി ബഹ്‌റൈന്‍ മാര്‍ത്തോമ്മാ ഇടവക ഓണ്‍ലൈനിലൂടെ അനുമോദന സമ്മേളനം സംഘടിപ്പിച്ചു.
ഇടവക വികാരി റവ. ഡേവിഡ് വി. ടൈറ്റസ് അധ്യക്ഷനായിരുന്ന സമ്മേളനത്തില്‍ ഇടവക വൈസ് പ്രസിഡന്റ് കുരുവിള വര്‍ക്കിയുടെ പ്രാരംഭ പ്രാര്‍ത്ഥനക്കുശേഷം ഇടവക സെക്രട്ടറി സണ്‍സി ചെറിയാന്‍ സ്വാഗതം ആശംസിച്ചു. സീറോ മലങ്കര കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മോറോന്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അനുഗ്രഹ പ്രഭാഷണം നടത്തി. വെള്ളപ്പൊക്കത്തിന്റെയും പ്രകൃതിക്ഷോഭത്തിന്റെയും പശ്ചാത്തലത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ തിരക്കിലായതിനാല്‍ മീറ്റിംഗില്‍ പങ്കെടുക്കുവാന്‍ സാധിക്കാത്തതിലുള്ള ഖേദം പ്രകടിപ്പിച്ചു കൊണ്ട് കേരളാ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് വീഡിയോ സന്ദേശത്തിലൂടെ ആശംസകള്‍ അറിയിച്ചു
മാത്യു റ്റി. തോമസ് എം.എല്‍.എ., റവ. ദിലീപ് ഡേവിഡ്‌സണ്‍ (ബഹ്‌റിന്‍ കെ.സി.ഈ.സി. പ്രസിഡന്റ്), സോമന്‍ ബേബി (മാധ്യമ പ്രവര്‍ത്തകന്‍), പി.വി രാധാകൃഷ്ണപ്പിള്ള (ബഹ്‌റിന്‍ കേരളീയ സമാജം പ്രസിഡന്റ്), മനോജ് മാത്യു (ഗള്‍ഫ് റീജണല്‍ സഭ കൗണ്‍സില്‍ മെമ്പര്‍), കോശി സാമുവേല്‍ (സഭ മണ്ഡലം മെമ്പര്‍), ബിജു കുഞ്ഞച്ചന്‍ (ഇടവക ട്രസ്റ്റി ) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
അഭിവന്ദ്യ ഡോ.യുയാക്കിം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്താ, അഭിവന്ദ്യ ജോസഫ് മാര്‍ ബര്‍ന്നബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത എന്നിവരുടെ മറുപടി പ്രസംഗത്തിനുശേഷം യോഗത്തില്‍ പങ്കെടുത്ത എല്ലാവര്ക്കും പ്രോഗ്രാം കണ്‍വീനര്‍ രാജീവ് പി. മാത്യു നന്ദി അറിയിക്കുകയും ചെയ്തു. ഇടവക സഹവികാരി റവ.വി.പി.ജോണ്‍ അച്ചന്റെ പ്രാര്‍ത്ഥനയോടെ യോഗം സമംഗളംപര്യവസാനിച്ചു. പാരീഷ് കൊയര്‍, സണ്‍ഡേ സ്‌കൂള്‍ കൊയര്‍ എന്നീ സംഘടന യുടെ നേതൃത്വത്തില്‍ ഗാനങ്ങള്‍ ആലപിച്ചു. ജിജു വര്ഗീസ് പ്രോഗ്രാം അവതാരകനായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..