-
മനാമ: ഇന്ത്യന്‍ സ്കൂള്‍ ബഹ്റൈന്‍, സോഷ്യല്‍ സയന്‍സ് ദിനം ഓണ്‍ലൈനില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. 4 മുതല്‍ 10 വരെയുള്ള ക്ലാസുകളിലാണ് പരിപാടികളും പ്രവര്‍ത്തനങ്ങളും നടത്തിയത്. പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ ഇന്‍ക്രെഡിബിള്‍ ഇന്ത്യ എന്ന വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥികള്‍ ഇന്ത്യയുടെ വിവിധ വശങ്ങള് എടുത്തുകാണിച്ചു. പവര്‍പോയിന്റ് അവതരണങ്ങളും പ്രഭാഷണങ്ങളും ഇന്ത്യയുടെ സമ്പന്നമായ പൈതൃകവും അസംഖ്യം ആകര്‍ഷണങ്ങളും എടുത്തുകാണിച്ചു. കുട്ടികള്‍ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് വിവിധ വസ്ത്രങ്ങള്‍ ധരിച്ച് അവരുടെ സംസ്ഥാനങ്ങളുടെ ഒരു പൈതൃകം അവതരിപ്പിച്ചു.
7,8 ക്ലാസുകള്‍ ഹരിത പരിസ്ഥിതി സൃഷ്ടിക്കുന്നതിലും മാലിന്യ സംസ്കരണത്തില്‍ അവബോധം വളര്‍ത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു. ഇന്ത്യയുടെ കുറഞ്ഞു വരുന്ന വനമേഖലയെ സംരക്ഷിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തെ പരിഹരിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നാല്, ആറ്, ഒമ്പത് ക്ലാസുകള്‍ പരിപാടികള്‍ സംഘടിപ്പിച്ചു.
വിദ്യാര്‍ഥ ികളുടെ പൂര്‍ണ്ണഹൃദയത്തോടെയുള്ള പങ്കാളിത്തം, അധ്യാപകരുടെ ആത്മാര്‍ത്ഥമായ പരിശ്രമങ്ങള്‍, മാനേജ്മെന്റിന്റെ പിന്തുണ എന്നിവ ഈ പരിപാടി വന്‍ വിജയമാക്കി. ഹെഡ് ഓഫ് ഡിപാര്‍ട്മെന്റ് പ്രേമ ജോസഫ് പരിപാടി ഏകോപിപ്പിച്ചു. ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം പ്രതിഫലിപ്പിക്കുന്ന ആഘോഷം സംഘടിപ്പിച്ച വിദ്യാര്‍ഥികളെയും അധ്യാപകരെയും ചെയര്മാന് പ്രിന്‍സ് എസ് നടരാജന്, സെക്രട്ടറി സജി ആന്റണി, പ്രിന്‍സിപ്പല്‍ വി ആര് പളനിസ്വാമി എന്നിവര്‍ അഭിനന്ദിച്ചു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..