കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു


കെ.എം.സി.സി കൺവെൻഷൻ

മനാമ: ബഹ്റൈന്‍ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രവര്‍ത്തന മികവില്‍ രണ്ടുവര്‍ഷം എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍, ജില്ലയിലെ കഴിവ് തെളിയിച്ച വ്യക്തികളെയും വിദ്യാര്‍ഥികളെയും അനുമോദിച്ചു. ജില്ലാ പ്രസിഡന്റ് അഷ്‌റഫ് മഞ്ചേശ്വരത്തിന്റെ അധ്യക്ഷതയില്‍ നടന്ന യോഗം സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ജില്ലാ കമ്മിറ്റി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും ഒട്ടേറെ പ്രവര്‍ത്തകരുടെ കണ്ണീരൊപ്പാന്‍ കമ്മിറ്റിക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഹബീബ് റഹ്മാന്‍ പറഞ്ഞു.

സകരിയ്യ ദാരിമി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഫി പാറകട്ട, സെക്രട്ടറി ഓ.കെ. കാസിം, മണ്ഡലത്തെ പ്രതിനിധീകരിച്ചു കൊണ്ട് അഷ്റഫ് പെര്‍ള, അഷ്റഫ് പൈക, ഖലീല്‍ ചെമ്‌നാട്, ഹസ്സന്‍ ചിത്താരി, ഇസ്മായില്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു.

ഇലക്ഷന്‍ പ്രവചനമത്സര വിജയിയായ അഫ്‌സലിനുള്ള ടാബ് ഷാഫി പാറക്കട്ട കൈമാറി. ബഹ്റൈന്‍ കേരള സോഷ്യല്‍ ഫോറം മാപ്പിളപ്പാട്ട് മത്സരത്തില്‍ വിജയിച്ച കാസറഗോഡ് ജില്ലാ അംഗം ഷെഫീല്‍ പാറക്കട്ടക്ക് ഹനീഫ ഉപ്പളയും സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തില്‍ ഗ്രാന്‍ഡ് ഫിനാലെയില്‍ മത്സരിച്ച മൊയ്ദീന്‍ റിസാന് സീനിയര്‍ നേതാവ് ബാവ പുത്തൂരും സമ്മാനം കൈമാറി.

ജില്ലാ വൈസ് പ്രസിഡന്റ് റഫീഖ് മിനാര്‍, മമ്മു പൊവ്വല്‍, സെക്രട്ടറിമാരായ അബ്ദുല്ല പുത്തൂര്‍, ഇബ്രാഹിം ചാല, സത്താര്‍ ഉപ്പള, ഖാദര്‍ പൊവ്വല്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. കഴിഞ്ഞ ദിവസം മരണപ്പെട്ട മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ മൗലവിയുടെ അനുശോചനം യോഗത്തില്‍ രേഖപ്പെടുത്തി. ജില്ലാ ജനറല്‍ സെക്രട്ടറി റിയാസ് പട്‌ള സ്വാഗതവും ആക്ടിങ് ട്രഷറര്‍ റഫീഖ് ക്യാമ്പസ് നന്ദിയും പറഞ്ഞു

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
mohanlal, innocent

1 min

പ്രിയപ്പെട്ട ഇന്നസെന്റിനെ ഒരുനോക്ക് കാണാന്‍ മോഹന്‍ലാല്‍ എത്തി | VIDEO

Mar 27, 2023


ഗാനമേളയുടെ ചിത്രീകരണ വേളയില്‍

2 min

എട്ടില്‍ തോറ്റതുകൊണ്ട് കോളേജില്‍ എത്താന്‍ വൈകി; ഇന്നച്ചന്‍ പറഞ്ഞതുകേട്ട് എല്ലാവരും ചിരിച്ചു- അമ്പിളി

Mar 27, 2023


accident

1 min

അമിതവേഗതയിലെത്തിയ കാർ ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ചു; കോട്ടയത്ത് യുവാവിന് ദാരുണാന്ത്യം | Video

Mar 27, 2023

Most Commented