വേൾഡ് മലയാളീ കൗൺസിൽ ബഹ്റൈൻ പ്രൊവിൻസിന്റെ ആലോചനായോഗത്തിൽനിന്ന്
മനാമ: വേള്‍ഡ് മലയാളീ കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സിന്റെ പ്രവര്‍ത്തനോദ്ഘാടനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും വെള്ളിയാഴ്ച്ച (ജൂലായ് ഒമ്പത്) ബഹ്റൈന്‍ സമയം വൈകീട്ട് 6 മണിക്ക് സൂം പ്ലാറ്റ് ഫോമിലൂടെ നടക്കുമെന്ന് മിഡില്‍ ഈസ്റ്റ് പ്രൊവിന്‍സ് പ്രസിഡണ്ട് രാധാകൃഷ്ണന് തെരുവത്ത്, ബഹ്റൈന്‍ പ്രൊവിന്‍സ് ചെയര്മാന് ബാബു കുഞ്ഞിരാമന്, പ്രസിഡണ്ട് എബ്രഹാം സാമുവല്‍, സെക്രട്ടറി പ്രേംജിത് എന്നിവര്‍ അറിയിച്ചു.
ചടങ്ങില്‍ കേരള ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന് മുഖ്യ അതിഥിയായിരിക്കും. പരിപാടിയില്‍, ഫാദര്‍ ഡേവിസ് ചിറമല്‍ മുഖ്യ പ്രഭാഷകനായും, കവി വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ വിശിഷ്ടാതിഥിയായും പങ്കെടുക്കും. വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്മാന് ഡോ. പി. എ. ഇബ്രാഹിം ഹാജി (ദുബായ്), പ്രസിഡണ്ട് ഗോപാല പിള്ള (അമേരിക്ക), ജനറല്‍ സെക്രട്ടറി ഗ്രിഗറി മേടയില്‍, ട്രഷറര്‍ തോമസ് അറമാങ്കുടി (ജര്‍മനി), വൈസ് പ്രസിഡണ്ട് ജോണ്‍ മത്തായി (ഷാര്‍ജ), വൈസ് പ്രസിഡണ്ട് പി. സി. മാത്യു (അമേരിക്ക), വൈസ് ചെയര്‍പേഴ്സണ്‍ ഡോ. കെ. ജി. വിജയലക്ഷ്മി (ഇന്ത്യ) തുടങ്ങിയവര്‍ പരിപാടിയില്‍ ആശംസകള്‍ നേരും. വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഗ്ലോബല്‍ എക്സലന്‍സ് പുരസ്കാരം-2021ന് അര്‍ഹനായ പി. വി. രാധാകൃഷ്ണ പിള്ളയെ ചടങ്ങില്‍ ആദരിക്കും. കോവിഡ് കാലഘട്ടത്തിലെ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ബഹ്റൈന്‍ കേരളീയ സമാജത്തിന് പ്രശസ്തി പത്രവും സമ്മാനിക്കും.
ബഹ്റൈന്‍ പ്രൊവിന്‍സിന്റെ പുതിയ ഭാരവാഹികള്‍: ചെയര്മാന് : ബാബു കുഞ്ഞിരാമന്, വൈസ് ചെയര്‍പേഴ്സണ്‍: ദീപ ജയചന്ദ്രന്, പ്രസിഡണ്ട്: ഏബ്രഹാം സാമുവല്‍, വൈസ് പ്രസിഡന്റ്സ്: വിനോദ് ലാല്‍ എസ്., ആഷ്ലി കുര്യന്, സെക്രട്ടറി: പ്രേംജിത്, അസോ. സെക്രട്ടറി: രാജീവ് വെള്ളിക്കോത്ത്, ട്രഷറര്‍: ദിലീഷ് കുമാര്‍, കമ്മിറ്റി അംഗങ്ങങ്ങള്‍: ബൈജു ആസാദ്, അബ്ദുല്ല ബെള്ളിപ്പാടി, എസ്. സന്തോഷ് കുമാര്‍, എല്‍. അനില്‍ കുമാര്‍, മുന്‍ ഭരണ സമിതി അംഗം: എബി തോമസ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..