മനാമ: ദാറുല്‍ ഈമാന്‍ മദ്‌റസകളുടെ പുതിയ വര്‍ഷത്തെ അധ്യയനം ജൂണ്‍ ആദ്യ വാരത്തില്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ വിഭാഗം അധ്യക്ഷന്‍ ഇ.കെ സലീം അറിയിച്ചു. ഖുര്‍ആന്‍ പാരായണം, മനപ്പാഠം, പാരായണ നിയമങ്ങള്‍, അറബി, മലയാളം ഭാഷാ പഠനം, ഇസ്ലാമിക ചരിത്രം, പ്രവാചക ജീവിതം, ഹദീസ്, സ്വഭാവ രൂപീകരണം തുടങ്ങിയ വിഷയങ്ങള്‍ പഠിപ്പിക്കുന്നതോടൊപ്പം പാഠ്യേതര വിഷയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കുകയും ചെയ്യുന്നു.
മലയാളം, അറബി ഭാഷകളിലുള്ള പരിശീലനവും ഖുര്‍ആന്‍ പഠനത്തിന് നല്‍കുന്ന പ്രാധാന്യവും നിരവധി വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. മനാമ, റിഫ കാമ്പസുകളിലൂടെ കോവിഡ് കാലത്ത് പ്രത്യേക ഓണ്‍ലൈന്‍ പഠനം ശാസ്ത്രീയമായി നല്‍കിക്കൊണ്ടിരിക്കുന്നു. ഇരു കാമ്പസുകളിലേക്കും നാല് വയസ്സ് പൂര്‍ത്തിയായ കുഞ്ഞുങ്ങള്‍ (കെ.ജി ലോവര്‍) മുതല്‍ എട്ടാം തരം വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 36513453 (മനാമ), 34026136 (റിഫ) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..