മനാമ: മുഖ്യമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സര്‍ക്കാറിനെ ബഹ്റൈന്‍ കേരളീയ സമാജം അഭിനന്ദിച്ചു. പ്രകൃതിദുരന്തങ്ങള്‍ക്കും കോറോണ വ്യാപനങ്ങള്ക്കുമിടയിലും വികസനവും ജനക്ഷേമവും ഉറപ്പുവരുത്താന്‍ കഴിഞ്ഞ, മികച്ച നേതൃത്വത്തിനുള്ള ജനവിധിയാണ് തുടര്‍ഭരണത്തിലേക്ക് നയിച്ചതെന്ന് ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണ പിള്ള പറഞ്ഞു. സമാജം ജനറല്‍ ബോഡി യോഗത്തിലും കേരള സര്‍ക്കാറിനെ അഭിനന്ദിച്ചതായി സമാജം വാര്‍ത്താക്കുറിപ്പില്‍ പ്രസിഡണ്ട് പി.വി.രാധാകൃഷ്ണപിള്ളയും ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കലും അറിയിച്ചു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..