-
മനാമ: ബഹ്റൈന്‍ കേരളീയ സമാജം ഫിലിം ക്ലബ്ബിന്റ ആഭിമുഖ്യത്തില്‍ രാജേഷ് സോമന് കഥയും തിരക്കഥയും സംവിധാനവും, ജീവന് പത്മനാഭന് ഛായാഗ്രഹണവും നിര്‍വ്വഹിച്ച് നിര്‍മ്മിച്ച ഫീച്ചര്‍ ഫിലിം 'നിയതം' യൂട്യൂബ് ചാനലില്‍ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള റിലീസ് ചെയ്തു.
ചടങ്ങില്‍ സമാജം കലാവിഭാഗം സെക്രട്ടറി പ്രദീപ് പത്തേരി, സൂര്യ ചെയര്മാന് സൂര്യ കൃഷ്ണമൂര്‍ത്തി, പ്രശസ്ത ചലച്ചിത്ര താരങ്ങളായ വിജയരാഘവന്, ശിവജി ഗുരുവായൂര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കുകയും, മനോഹരന് പാവറട്ടി നന്ദി പ്രകാശനവും, കുമാരി നന്ദന ഉണ്ണികൃഷ്ണന് ചടങ്ങുകള്‍ നിയന്ത്രിക്കുകയും ചെയ്തു.
കൊറോണ കാലത്തെ പ്രവാസികളുടെ ബുദ്ധിമുട്ടുകളെയും അവരുടെ കുടുംബ പശ്ചാത്തലങ്ങളെയും കോര്‍ത്തിണക്കികൊണ്ട് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ പൂര്‍ണമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് ബഹ്റൈനിലാണ് ചിത്രീകരിച്ചത്. ബഹ്റൈനില്‍ കലാരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന മനോഹരന് പാവറട്ടി, വിനോദ് അലിയത്ത്, ബിനോജ് പാവറട്ടി, ഉണ്ണി എന്നിവര്‍ മുഖ്യ വേഷങ്ങള്‍ അവതരിപ്പിച്ച സിനിമയില്‍ ശരത്, മുസ്തഫ ആദൂര്‍, സജിത്ത് മേനോന്, ഹനീഫ് മുക്കം, ഗണേഷ് കൂറാറ, രാകേഷ് രാജപ്പന്, ജയ രവികുമാര്‍, സൗമ്യ സജിത്ത്, സുവിത രാകേഷ്, രമ്യ ബിനോജ്, ലളിത ധര്മരാജന് തുടങ്ങി നിരവധി കലാകാരന്മാര് അണിനിരന്നിട്ടുണ്ട്.
എഡിറ്റിംഗ് സച്ചിന് സത്യ, പശ്ചാത്തല സംഗീതം വിനീഷ് മണി, കലാസംവിധാനം സുരേഷ് അയ്യമ്പിള്ളി, ചമയം സജീവന് കണ്ണപുരം, കൂടാതെ സാങ്കേതിക സഹായികളായി സഹ സംവിധാനം ഹര്‍ഷാദ് യൂസഫ്, അസോസിയേറ്റ് ഡയറക്ടര്‍ ഹരി ശങ്കര്‍ അനില്‍ കുമാര്‍, അസിസ്റ്റന്റ് ക്യാമറമേന്‍ പ്രജീഷ് ബാല, മീഡിയ ഡിസൈന്‍ അച്ചു അരുണ്‍ രാജ്, ഗ്രാഫിക് സപ്പോര്‍ട്ട് റെമില്‍ മുരളി, സൗണ്ട് ഡിസൈന്‍ ഫൈനല്‍, മിക്സിങ് ശ്രീകുമാര്‍, പ്രൊഡക്ഷന്‍ യൂണിറ്റ് ഫ്ലാഷ് സ്റ്റുഡിയോ, കോണ്‍വെക്സ് മീഡിയ, പ്രഭു ഹരന്, മുസ്തഫ ആദൂര്‍, വിഷ്ണു, ബിജു വിവേക് എന്നിവരാണ്. വിജയന് കല്ലാച്ചി, രാജേഷ് സോമന് എന്നിവര്‍ രചിച്ച ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് ഗായകന് ഉണ്ണികൃഷ്ണന്, ചലച്ചിത്ര പിന്നണി ഗായകന് സുമേഷ് അയ്രൂര്‍ എന്നിവരാണ്.
സിനിമ ഈ കാലഘട്ടത്തിന്റെ ഒരു നേര്‍ക്കാഴ്ചയാണെന്നും എല്ലാവരും ഈ സിനിമ കാണണമെന്നും കലാകാരന്മാരെ പ്രോത്സാഹിപ്പിക്കണമെന്നും സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, കലാവിഭാഗം സെക്രട്ടറി പ്രദീപ് പത്തേരി എന്നിവര്‍ വാര്‍ത്ത കുറിപ്പില്‍ അഭ്യര്‍ത്ഥിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..