ഐസിആര്‍എഫ് ബോധവല്‍ക്കരണ പരിപാടിക്ക് തുടക്കമായി


-

മനാമ: ബഹ്‌റൈനില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആര്‍എഫ്) തൊഴിലാളികള്‍ക്കായി സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണ പരിപാടിക്ക് തുടക്കമായി. വിവിധ ലേബര്‍ ക്യാമ്പുകളിലെ തൊഴിലാളികളുമായി ഓണ്‍ലൈനില്‍ സമ്പര്‍ക്കം നടത്തി കോവിഡ് സംബന്ധിച്ച് പാലിക്കേണ്ട നടപടികള്‍ ബോധവത്കരിക്കാനാണ് തീരുമാനമെന്ന് ഐസിആര്‍എഫ് ഭാരവാഹികള്‍ അറിയിച്ചു.

റാസ് സുവൈദില്‍ ചാപ്പോ ലേബര്‍ ക്യാമ്പില്‍ തുടക്കം കുറിച്ച പരിപാടിയില്‍ ഇന്ത്യന്‍ അംബാസഡര്‍ പീയുഷ് ശ്രീവാസ്തവ വിശിഷ്ടാതിഥിയായിരുന്നു. ബഹ്റൈന്‍ സര്‍ക്കാര്‍ ആരംഭിച്ച സൗജന്യ വാക്‌സിനേഷന്‍ ഡ്രൈവില്‍ ചേരുന്നതുള്‍പ്പെടെ സര്‍ക്കാര്‍ പ്രഖ്യാപിച്ച എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും മുന്‍കരുതലുകളും പാലിക്കാന്‍ തൊഴിലാളികളെ ഓണ്‍ലൈനില്‍ അംബാസഡര്‍ അഭിസംബോധന ചെയ്തു. ഈദ് ആഘോഷവേളയില്‍ കമ്മ്യൂണിറ്റി അംഗങ്ങളിലേക്ക് എത്തിച്ചേരാനുള്ള ഐ.സി.ആര്‍.എഫിന്റെ സംരംഭത്തിന് അംബാസഡര്‍ അഭിനന്ദനം അറിയിച്ചു.

കോവിഡിനെതിരായ പോരാട്ടത്തില്‍ കൈകഴുകുക, മാസ്‌ക് ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക എന്നിവയ്ക്ക് പുറമേ വാക്സിനേഷന്‍ എടുക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡോ. ബാബു രാമചന്ദ്രന്‍ തൊഴിലാളികള്‍ക് വിശദീകരണം നല്‍കി. അതിനു ശേഷം, കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് 700 ഓളം തൊഴിലാളികള്‍ക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തു. കോവിഡ് ബോധവല്‍ക്കരണ ഫ്‌ലയറുകളും ഐസിആര്‍എഫ് വിതരണം ചെയ്തു.

ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി രവി ശങ്കര്‍ ശുക്ല, ഐ.സി.ആര്‍.എഫ്. ചെയര്‍മാന്‍ അരുള്‍ദാസ് തോമസ്, ജനറല്‍ സെക്രട്ടറി പങ്കജ് നല്ലൂര്‍, വൈസ് ചെയര്‍മാന്‍ ഡോ. ബാബു രാമചന്ദ്രന്‍, അഡ്‌വൈസര്‍ ഭഗവാന്‍ അസര്‍പോട്ട, ഐസിആര്‍എഫ് വോളന്റിയര്‍മാര്‍ സുധീര്‍ തിരുനിലത്ത്, മുരളികൃഷ്ണന്‍, ജവാദ് പാഷ എന്നിവരോടൊപ്പം ചാപോ കമ്പനി റെപ്രെസെന്ററ്റീവ്‌സ് ബിനു മണ്ണില്‍, സുനില്‍ ലാല്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented