-
മനാമ: കോവിഡ് മഹാമാരി അംഗങ്ങളെ അകലത്തില്‍ നിര്‍ത്തുമ്പോഴും സമാജം അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒത്തുചേരാനുള്ള അവസരമൊരുക്കി ബഹ്റൈന്‍ കേരളീയ സമാജം സംഘടിപ്പിച്ച മെംബേര്‍സ് നൈറ്റ് ശ്രദ്ധേയമായി. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത അംഗങ്ങളും കുടുംബാംഗങ്ങളും ഓണ്‍ലൈനില്‍ ഒത്തുകൂടി.
പ്രശസ്ത ഗായകരായ കല്ലറ ഗോപനും നാരായണിയും നയിച്ച ഗാനമേളയും രാജ് കലേഷും ചിത്രയും നയിച്ച ചെറു മത്സരങ്ങളും അരങ്ങേറി. സമാജം വളണ്ടിയര്‍മാര്‍ വീട്ടില്‍ എത്തിച്ചു നല്കിയ അത്താഴവും ആസ്വദിച്ചു. 6.30നു തുടങ്ങി 8.30നു അവസാനിപ്പിക്കേണ്ടിയിരുന്ന ഓണ്‍ലൈന്‍ കുടുംബ സംഗമം, അംഗങ്ങളുടെ താല്പര്യവും സാന്നിധ്യവും കാരണം രാത്രി ഏറെ വൈകുവോളം തുടര്‍ന്നു. സമാജം ഐ.ടി. ടീമും വോളന്റീര്‍മാരും ചേര്‍ന്ന വളരെ വലിയ ആള്‍ക്കാരുടെ കൂട്ടായ്മയാണ് ഇത്തരമൊരു മെഗാ പ്രോഗ്രാം വളരെ വിജയകരമായി നടപ്പാക്കിയതിന് പിന്നില്‍ പ്രേവര്ത്തിച്ചത്.
ദീര്‍ഘനാളത്തെ മുന്നൊരുക്കങ്ങളോടുകൂടി ഒരുക്കിയ ഓണ്‍ലൈന്‍ മെമ്പേഴ്സ് നൈറ്റ് വിജയിക്കുന്ന മുറയ്ക്ക് അംഗങ്ങള്‍ക്കായി ഇത്തരം പരിപാടികള്‍ തുടര്‍ന്നും സംഘടിപ്പിക്കുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ച സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള സൂചിപ്പിച്ചു. ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് ദേവദാസ് കുന്നത്ത് നന്ദിപ്രകടനവും നടത്തി, മെമ്പര്‍ഷിപ് സെക്രട്ടറി ശരത് നായര്‍ പരിപാടി കോര്‍ഡിനേറ്റ് ചെയ്തു. സാഫ്ര മുതല്‍ ഗലാലി വരെയുള്ള 900 ത്തോളം അംഗങ്ങള്‍ക്ക് സമാജം വോളന്റീര്‍മാര്‍ അത്താഴം വീട്ടില്‍ എത്തിച്ചു നല്കി.
ദീര്‍ഘനാളത്തെ ബഹ്റൈന്‍ വാസം മതിയാക്കി നാട്ടിലേക്ക് പോകുന്ന സമാജം അംഗവും ഇന്ത്യന്‍ സ്കൂള്‍ അധ്യാപകനുമായ എസ് ആര് രാമചന്ദ്രന് പിള്ളയ്ക്കു യാത്രയയപ്പും മറ്റൊരു മെമ്പര്‍ നാരായണന്റെ മകള്‍ അഞ്ജലിക്ക് വിവാഹത്തിനുള്ള ഉപഹാരദാനവും ചടങ്ങില്‍ വെച്ചു നടത്തി.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..