സോഷ്യൽ വെൽഫെയർ അസോസിയേഷൻ പ്രവർത്തക സംഗമം
മനാമ: കോവിഡ് മഹാമാരിയില്‍ ജീവിതം ദുസഹമായ രാജ്യത്തെ ജനങ്ങളുടെ ദൈനംദിന ജീവിതം പോലും പ്രയാസകരമാക്കി ദിവസേനയെന്നോണം പെട്രോള്‍, ഡീസല്‍, പാചകവാതക വില വര്‍ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ ജനാധിപത്യത്തിലും മതേതരത്തിലും വിശ്വസിക്കുന്ന ആളുകളുടെ യോജിച്ച മുന്നേറ്റം ഉണ്ടാകണം എന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി റസാഖ് പാലേരി അഭിപ്രായപ്പെട്ടു. സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൃഷിഭൂമിയിലുള്ള അവകാശവും വിളവുല്‍പ്പാദന കൃഷിരീതികളുടെ തിരഞ്ഞെടുപ്പിന്റെ മേലുള്ള നിയന്ത്രണവും കര്‍ഷകര്‍ക്ക് ജീവന്‍ പോലെ പ്രധാനമാണ്. അവരുടെ കൃഷിയിടത്തിലേക്ക് വിപണി രൂപത്തില്‍ കോര്‍പറേറ്റുകള്‍ക്ക് കടന്നു ചെല്ലാന്‍ അവസരമൊരുക്കുന്നത് കര്‍ഷകരുടെ സ്വാതന്ത്ര്യത്തെയും നിലനില്‍പ്പിനെയും തകര്‍ക്കും. അതുകൊണ്ട് തന്നെ കര്‍ഷക സമരത്തെ പിന്തുണക്കേണ്ടത് രാജ്യത്തെ ജനങളുടെ ബാധ്യതയാണ് എന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന സിപിഎം അധികാരത്തുടര്‍ച്ചക്കുവേണ്ടി തീവ്ര ഹിന്ദുത്വവത്കരണത്തെ പുല്‍കുന്ന കാഴ്ച ദൗര്‍ഭാഗ്യകാര്യമാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജോസഫ് ജോണ്‍ അഭിപ്രായപ്പെട്ടു. സംസ്ഥാന ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും ധൂര്‍ത്തും, വര്‍ഗീയ - വംശീയ മുദ്രാവാക്യങ്ങളിലൂടെ മറികടക്കാം എന്ന് കരുതുന്നത് മൗഢ്യമാണ് ന്നും അദ്ദേഹം പറഞ്ഞു.
ഗള്‍ഫില്‍ നിന്ന് വരുന്നവരുള്‍പ്പെടെയുള്ളവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയ 72 മണിക്കൂറിനിടെയുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കുകയും പ്രവാസികളോട് അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിക്കുകയും ചെയ്യണം എന്ന് അധ്യക്ഷത വഹിച്ച സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബദറുദ്ദീന്‍ പൂവാര്‍ ആവശ്യപ്പെട്ടു.
കൂടാതെ ഇന്ത്യയില്‍ എത്തുന്നവര്‍ എയര്‍പോര്‍ട്ടില്‍ വെച്ചും ടെസ്റ്റ് നടത്തണമെന്നത് പ്രവാസികളെ സംബന്ധിച്ച് അധിക ബാധ്യതയാണ്. പല ഗള്‍ഫ് രാഷ്ട്രങ്ങളും പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഒഴിവാക്കിയത് മാതൃകയാക്കി കേന്ദ്രസര്‍ക്കാറും പ്രവാസി കുടുംബങ്ങളോട് അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിക്കുകയും വാക്‌സിന്‍ എടുത്ത ആളുകള്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഒഴിവാക്കി കൊടുക്കുകയും ചെയ്യണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് എറിയാട് സ്വാഗതവും ഉപാധ്യക്ഷന്‍ മുഹമ്മദലി മലപ്പുറം നന്ദിയും പറഞ്ഞു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..