രവി പിള്ളയെയും സ്ഥാപനങ്ങളെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി ആര്‍.പി. ഗ്രൂപ്പ്


അശോക് കുമാര്‍

ravi pillai
മനാമ: രവി പിള്ളയെയും അദ്ദേഹത്തിന്റെ സ്ഥാപനങ്ങളെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി ആര്‍.പി. ഗ്രൂപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എന്‍.എസ്.എച്ച്, സൗദി എന്ന കമ്പനി സൗദി പൗരന്മാരുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്നതാണെന്നും നിലവില്‍ രവി പിള്ളയ്ക്ക് ഈ സ്ഥാപനവുമായി ബന്ധമില്ലെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

തൊഴില്‍ തര്‍ക്കവുമായി ബന്ധപ്പെട്ട് ഏതാനും പേര്‍ രവി പിള്ളയുടെ വീടിനു മുന്നില്‍ പ്രകടനം നടത്തുകയും തുടര്‍ന്ന് പോലീസ് നടപടി ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് പത്രക്കുറിപ്പ്.

ആര്‍.പി. ഗ്രൂപ്പിന്റെ പത്രക്കുറിപ്പ്

പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനും ആര്‍.പി. ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. ബി രവിപിള്ളയെയും അദ്ദേഹത്തിന്റെ സ്ഥാപനങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്നതിനും മനഃപൂര്‍വം വ്യക്തിഹത്യ നടത്തുന്നതിനുമായി എന്‍.എസ്.എച്ച് ആക്ഷന്‍ കൌണ്‍സില്‍ എന്ന പേരില്‍ ഏതാനും വ്യക്തികള്‍ ഗൂഢശ്രമം നടത്തുന്നതായി മനസിലാക്കുന്നതായി ആര്‍.പി. ഗ്രൂപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എന്‍.എസ്.എച്ച്, സൗദി എന്ന കമ്പനി 100 % സൗദി പൗരന്മാരുടെ ഉടമസ്ഥതയില്‍ നടന്നു വരുന്നതാണ്. ഡോ. ബി രവിപിള്ള 2014 വരെ സൗദിയിലെ എന്‍.എസ്.എച്ച് ന്റെ മാനേജിംഗ് ഡയറക്ടര്‍ എന്ന പദവി വഹിച്ചിരുന്നതും അതിനു ശേഷം അദ്ദേഹത്തിന് പ്രത്യക്ഷമായോ പരോക്ഷമായോ സൗദിയിലെ എന്‍.എസ്.എച്ച് കോര്‍പറേഷനുമായി യാതൊരു വിധത്തിലുള്ള ബന്ധങ്ങളും ഇല്ലാത്തതാണ്.
ഈ വസ്തുതകള്‍ മനസ്സിലാക്കിക്കൊണ്ട് തന്നെ, സൗദിയിലെ എന്‍.എസ്.എച്ച് എന്ന കമ്പനി ഡോ. ബി രവിപിള്ളയുടെ ഉടമസ്ഥതയില്‍ ഉള്ളതാണെന്ന്കളവായി ആരോപിച്ചു കൊണ്ട് സൗദിയിലെ എന്‍.എസ്.എച്ച് ലെ പൂര്‍വ തൊഴിലാളികള്‍ എന്ന് അവകാശപ്പെട്ടു കൊണ്ട് ഏതാനും വ്യക്തികള്‍ ജനുവരി 30 നു ഡോ .ബി .രവിപിള്ളയുടെ കൊല്ലത്തെ വസതിക്കു മുന്‍പില്‍ നിയമവിരുദ്ധമായി സംഘം ചേരുകയും പ്രകോപനപരമായ പ്രകടനം നടത്തുകയും ചെയ്തു. പോലീസിന്റെ സമയോചിതമായ ഇടപെടല്‍ മൂലം അനിഷ്ട സംഭവങ്ങള്‍ ഒഴിവാകുകയും ഡോ .ബി .രവിപിള്ളയുടെ നിര്‍ദ്ദേശാനുസരണം ആര്‍.പി. ഗ്രൂപ്പിന്റെ ഉദ്യോഗസ്ഥര്‍ പ്രകടനക്കാരോട് സംസാരിക്കുകയും ചെയ്യുകയുണ്ടായി. ഡോ .രവിപിള്ളയുടെ ഉടമസ്ഥതയിലോ പരോക്ഷമായി പോലും ബന്ധമുള്ള ഏതെങ്കിലും സ്ഥാപനത്തില്‍ ജോലി ചെതിരുന്നവര്‍ ആണ് എന്നതിന്റെ ഏതെങ്കിലും രേഖകള്‍ ഉണ്ടെങ്കില്‍ അവ ഹാജരാക്കാനും അവ വാസ്തവമെങ്കില്‍ അവര്‍ക്കു ന്യായമായ അവകാശങ്ങള്‍ക്കു പുറമെ 5 ലക്ഷം രൂപ കൂടി നല്‍കാമെന്നും ഇവരോട് അറിയിച്ചു. പ്രകടനക്കാര്‍ 30 മിനുട്ടിനകം തന്നെ രേഖകള്‍ ഹാജരാക്കും എന്ന് അറിയിച്ചെങ്കിലും 10 ദിവസങ്ങള്‍ക്കു ശേഷവും യാതൊരു രീതിയിലുള്ള രേഖകളും സമര്‍പ്പിച്ചിട്ടില്ലാത്തതാണ് .

ഏതെങ്കിലും രീതിയിലുള്ള തൊഴില്‍ തര്‍ക്കങ്ങള്‍ ഉണ്ടെങ്കില്‍ ഇന്ത്യയിലും വിദേശത്തുമുള്ള തൊഴില്‍ തര്‍ക്ക പരിഹാര കോടതികളെ സമീപിക്കുക തുടങ്ങിയ നിയമപരമായ ധാരാളം മാര്‍ഗ്ഗങ്ങള്‍ നിലവിലിരിക്കെ ഈ വ്യക്തികള്‍ തുടര്‍ച്ചയായി വാസ്തവവിരുദ്ധവമായ ആരോപണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് കൊണ്ട് പ്രചരിപ്പിക്കുകയാണ്. ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ആശ്രയമായ സ്ഥാപനങ്ങളെയും അതിന്റെ ഉടമസ്ഥരെയും അപമാനിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് വരികയാണ്.
ഈ വ്യക്തികള്‍ എന്‍.എസ്.എച്ച് സൗദിയുടെ മുന്‍ ജീവനക്കാര്‍ ആണെന്ന് അവകാശപ്പെട്ടതിനാല്‍ നിജസ്ഥിതി അറിയുന്നതിനായി ആര്‍.പി.ഗ്രൂപ്പിന്റെ ഉദ്യോഗസ്ഥര്‍ എന്‍.എസ്.എച്ച് കോര്‍പറേഷന്റെ സൗദി ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ തങ്ങളുടെ കമ്പനിയുടെ പേരില്‍ ഡോ. ബി .രവിപിള്ളക്ക് ഉണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് ഖേദം പ്രകടിപ്പിക്കുകയും ഈ കാരണങ്ങളാല്‍ അവരുടെ വരുംകാല പ്രൊജക്ടുകളില്‍ നിന്നും കേരളത്തിലെ തൊഴിലാളികളെ പൂര്‍ണമായും ഒഴിവാക്കാന്‍ തീരുമാനിച്ചതായി അറിയിക്കുകയും ചെയ്തു.

ഫെബ്രുവരി 10 നു രാവിലെ മേല്പറഞ്ഞ വ്യക്തികളുടെ നേതൃത്വത്തില്‍ അക്രമാസക്തരായി ചിലര്‍ വീണ്ടും ഡോ. രവിപിള്ളയുടെ കൊല്ലത്തെ വസതിക്കു മുന്‍പില്‍ നിയമവിരുദ്ധമായി ഒത്തുകൂടുകയും പോലീസിന്റെ അവസരോചിതമായ ഇടപെടല്‍ മൂലം അനിഷ്ട സംഭവങ്ങള്‍ ഒഴിവാകുകയും ചെയ്തിട്ടുള്ളതാണ്. പതിറ്റാണ്ടുകളായി വിവിധരാജ്യങ്ങളില്‍ വിവിധ മേഖലകളില്‍ നിരവധി സ്ഥാപനങ്ങള്‍ നടത്തി ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് പ്രത്യേകിച്ചു കേരളീയര്‍ക്ക് ജീവനോപാധിയായ സ്ഥാപനങ്ങളെയും അതിന്റെ ഉടമസ്ഥനെയും അപമാനിച്ചു നിയമവിരുദ്ധമായ മാര്‍ഗ്ഗങ്ങളിലൂടെ പണം തട്ടിയെടുക്കാനുള്ള ഈ ശ്രമങ്ങളെ ആര്‍.പി. ഗ്രൂപ്പ് ശക്തമായി അപലപിക്കുന്നു. സംസ്ഥാന ക്രൈം ബ്രാഞ്ചും കൊല്ലം സിറ്റി പോലീസും അന്യേഷിക്കുന്നഈ കേസില്‍ ഗൂഢാലോചനക്കാരെ സംബന്ധിക്കുന്ന വ്യക്തവും സത്യസന്ധവുമായ വിവരങ്ങള്‍ എത്രയും പെട്ടെന്ന് പുറത്തു വരും എന്ന് പ്രതീക്ഷിക്കുന്ന തായും ആര്‍.പി. ഗ്രൂപ്പ് അറിയിച്ചു.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
eknath shinde rahul gandhi

1 min

'സവർക്കറെ രാഹുൽ അപമാനിച്ചു, റോഡിലിറങ്ങി നടക്കാൻ പാടുപെടും'; ഭീഷണിയുമായി ഏക്നാഥ് ഷിന്ദെ

Mar 25, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


RAHUL

1 min

'വളരെ ലളിതമായ ചോദ്യം, ആ 20,000 കോടി രൂപ ആരുടേത്..?'; അയോഗ്യനാക്കിയാലും വിടില്ലെന്ന് രാഹുല്‍

Mar 25, 2023

Most Commented