ഇന്ത്യന്‍ സ്‌കൂള്‍ റിഫ കാമ്പസില്‍ ബഹ്റൈന്‍ ദേശീയ ദിനം ആഘോഷിച്ചു


ബഹ്റൈൻ ദേശീയ ദിനാഘോഷ പരിപാടിയിൽനിന്ന്

മനാമ: ബഹ്റൈന്‍ രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യത്തെ ഉയര്‍ത്തിക്കാട്ടിയും രാജ്യത്തിനു അഭിവാദ്യമര്‍പ്പിച്ചും ഇന്ത്യന്‍ സ്‌കൂള്‍ റിഫ കാമ്പസ് വിദ്യാര്‍ത്ഥികള്‍ ബഹ്റൈന്‍ ദേശീയ ദിനം ആഘോഷിച്ചു. തത്സമയ ആലാപനം, നൃത്തം, ജാം സെഷനുകള്‍, പോസ്റ്റര്‍, പതാക നിര്‍മ്മാണം എന്നിവ ഉള്‍ക്കൊള്ളുന്ന പരിപാടികള്‍ ഓണ്‍ലൈനില്‍ നടന്നു. വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ പ്രസംഗങ്ങളില്‍ പങ്കെടുക്കുകയും രാജ്യങ്ങളോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നതിനായി പതാകകളുമായി പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തു.

സ്ലൈഡ് ഷെയര്‍, അവതരണങ്ങള്‍ എന്നിവയിലെ അവരുടെ പ്രിയപ്പെട്ട സ്ഥലങ്ങളുടെ ചിത്രരചനയും കളറിംഗും പ്രദര്‍ശിപ്പിച്ചിരുന്നു. വിദ്യാര്‍ത്ഥികളും അധ്യാപകരും ദേശീയ ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും അറിയിച്ചു പരിപാടി അവിസ്മരണീയമാക്കി. മാതാപിതാക്കള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, സ്റ്റാഫ് അംഗങ്ങള്‍ എന്നിവരും രാജ്യത്തോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി. ദേശീയ ദിനാഘോഷത്തിനായി ഇന്ത്യന്‍ സ്‌കൂള്‍ കാമ്പസും അലങ്കരിച്ചിരുന്നു. ബഹ്റൈന്റെ ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും പ്രത്യേകതയും സമൃദ്ധിയും ആഘോഷിക്കുക എന്നതാണ് ദേശീയ ദിന പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യമെന്ന് റിഫ കാമ്പസ് പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍ പറഞ്ഞു.

തദവസരത്തില്‍ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍, സെക്രട്ടറി സജി ആന്റണി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, പ്രിന്‍സിപ്പല്‍ വി.ആര്‍ പളനിസ്വാമി, റിഫ കാമ്പസ് പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍ എന്നിവര്‍ ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫ , കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ എന്നിവര്‍ക്കും രാജ്യത്തെ പൗരന്മാര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Dileep, sharath

1 min

ദിലീപിന്റെ സുഹൃത്ത് ശരതിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു; നടിയെ ആക്രമിച്ച കേസിലെ 'വിഐപി'

May 16, 2022


ira khan

1 min

'വെറുപ്പും ട്രോളും കഴിഞ്ഞെങ്കില്‍ ഇതുംകൂടി ഇരിക്കട്ടെ'; കൂടുതല്‍ ബിക്കിനി ചിത്രങ്ങളുമായി ഇറാ ഖാന്‍

May 16, 2022

More from this section




Most Commented